കറുപ്പ് സാരിയിൽ അതിസുന്ദരിയായി നടി മീര നന്ദൻ. കറുത്ത സാരിയ്ക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസാണ് പെയർ ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഉണ്ണിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
നടി ശ്രിന്ദയാണ് സ്റ്റൈലിംഗ് നടത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ മേക്കിംഗ് വിഡിയോയും മീര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തുവരികയാണ് മീര ഇപ്പോൾ.
2017നുശേഷം ആറുവര്‍ഷത്തോളം മീര നന്ദൻ സിനിമയിൽ അഭിനയിച്ചിരുന്നില്ല. ഈ വർഷം പുറത്തിറങ്ങിയ എന്നാലും ന്റളിയാ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര പ്രത്യക്ഷപ്പെട്ടിരുന്നു.