ലണ്ടൻ: ബാഴ്സലോണ ഭീകരാക്രമണത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപെട്ടവരിൽ ഇന്ത്യൻ വംശജയായ നടിയും. ബ്രിട്ടനിലെ ടിവി നടി ലൈല റൗസയാണ് ഭീകരാക്രമണത്തിൽനിന്നും രക്ഷപെട്ടത്. റസ്റ്ററന്റിലെ ഫ്രീസറിൽ ഒളിച്ചാണ് നടി രക്ഷപെട്ടത്. റൗസ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകരാക്രമണം നടക്കുമ്പോൾ റസ്റ്ററന്റിലായിരുന്ന റൗസ ട്വിറ്ററിലൂടെയാണ് ഭയാനകമായ സംഭവം വിവരിച്ചത്.
10 വയസുള്ള മകളുമായി അവധി ആഘോഷിക്കാനാണ് നടി ബാഴ്സലോണയിൽ എത്തിയത്. വെടിയൊച്ച കേൾക്കുന്നതായും ഭീകരർക്കായി പോലീസ് തെരുവിൽ തെരച്ചിൽ നടത്തുകയാണെന്നും റൗസ ട്വീറ്റിൽ പറഞ്ഞു. ഒരു പ്രതിക്ക് വെടിയേൽക്കുന്നത് കേട്ടതായാണ് അടുത്ത ട്വീറ്റ്. റസ്റ്ററന്റിൽനിന്ന് പുറത്തിറങ്ങിയ റൗസ ആകാശത്ത് പോലീസ് ഹെലികോപ്റ്റർ പറക്കുന്ന ദൃശ്യം പകർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.