ബെർലിൻ: ജർമൻ നഗരങ്ങളിൽ കഴിഞ്ഞ 2012 ന് ശേഷം കൂടുതൽ ആളുകൾ ഇപ്പോൾ പബ്ലിക് ട്രാൻസ്പോർട്ടേഷനെയാണ് ആശ്രയിക്കുന്നത്. നഗരങ്ങളിലെ ട്രാഫിക് ജാമുകളും അതേതുടർന്ന് ഉണ്ടാകുന്ന കാലതാമസവും കാർ റിപ്പയറിംഗിൽ ഉണ്ടാകുന്ന വർധിച്ച ചെലവും ഇതിന് പ്രധാന കാരണമായി ജർമൻ ട്രാൻസ്പോർട്ട് കന്പനികളുടെ സെൻട്രൽ സംഘടന പറഞ്ഞു.
2017 ലെ ആറുമാസം 5.2 മില്യണ്‍ ആൾക്കാർ ജർമൻ നഗരങ്ങളിൽ പബ്ലിക് ട്രാൻസ്പോർട്ടേഷൻ ഉപയോഗിച്ചു. 2016 നേക്കാൾ ഒന്നര ശതാനം വർധനവാണിത്. 6.4 മില്യണ്‍ യൂറോ ആണ് ഈ വർഷം 2017 ലെ ആറുമാസം പബ്ലിക് ട്രാൻസ്പോർട്ടേഷൻ ഉണ്ടാക്കിയത്. പബ്ലിക് ട്രാൻസ്പോർട്ടേഷനിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിച്ചത് അണ്ടർഗ്രൗണ്ട് ട്രെയിനുകളും ലോക്കൽ ഫാസ്റ്റ് ട്രെയിൻ, ട്രാമുകൾ എന്നിവയാണ്. ബസുകളുടെ ഉപയോഗം 0.5 ശതമാനം ആയിരുന്നു.
നഗരങ്ങളിലെ പബ്ലിക് ട്രാൻസ്പോർട്ടേഷൻ യാത്രാ വർധനവ് കണക്കിലെടുത്ത് ജർമനിയിലെ പ്രധാന നഗരങ്ങളിലെ ട്രാൻസ്പോർട്ടേഷൻ സിസ്റ്റം വികസിപ്പിക്കാനും പരിഷ്കരിക്കാനും വിവിധ ട്രാൻസ്പോർട്ട് കന്പനികൾ പ്ലാൻ ചെയ്യുന്നു. അതുപോലെ ജർമൻ നഗരങ്ങളിലെ പബ്ലിക് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മുൻപന്തിയിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
റിപ്പോർട്: ജോർജ് ജോണ്‍