ഓസ്ലോ: പൂർണമായി വൈദ്യുതീകരിക്കപ്പെട്ട ലോകത്തെ ആദ്യത്തെ രാജ്യം എന്ന സ്ഥാനം നോർവേ വൈകാതെ കൈയടക്കുമെന്ന് വിലയിരുത്തൽ. വ്യാവസായിക സംഘടനയായ എനർജിയാണ് ഇങ്ങനെയൊരു പ്രവചനം നടത്തുന്നത്.
2050 ആകുന്നതോടെ സന്പൂർണ വൈദ്യുതീകരണം സാധ്യമാക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യം നേടിയെടുക്കാൻ സാധിക്കുമെന്നാണ് എനർജി വിലയിരുത്തുന്നത്. ഹരിതോർജ പദ്ധതികൾ കൂടുതൽ സ്വീകാര്യമാക്കുന്നതിനുള്ള പുതിയ പദ്ധതിയും സംഘടന പരിസ്ഥിതി മന്ത്രി വിദാർ ഹെൽഗെസെന് സമർപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനവും എണ്ണ മേഖലയിലെ തൊഴിൽ നഷ്ടവുമാണ് ഇപ്പോൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളെന്നും രണ്ടിനും ഉത്തരം ഹരിതോർജമാണെന്നും സംഘടനയുടെ ഡയറക്ടർ ഓലുഫ് ഉൽസെത്ത് അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ