ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ തിരുവോണാഘോഷം ഓഗസ്റ്റ് 26 ന്(ശനി) നടക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന ആഘോഷം ഫ്രാങ്ക്ഫർട്ട് സാൽബൗ ടൈറ്റസ് ഫോറത്തിൽ (വാൾട്ടർ മ്യൊള്ളർ ഫ്ളാറ്റ്സ് 2, 60439 ഫ്രാങ്ക്ഫർട്ട്/ Saalbau Titus - Forum,Walter - Meoller - Platz 2, 60439) വിവിധ കലാപരിപാടികളോടെ അരങ്ങേറും.
തിരുവാതിരയുടെയും കൈകൊട്ടിക്കളിയുടെയും വള്ളംകളിയുടെയും ആർപ്പുവിളികളിൽ ഒരിക്കൽക്കൂടി മാവേലിത്തന്പുരാൻ എഴുന്നെള്ളുന്ന മഹോൽസവത്തിൽ പങ്കുചേരാൻ ഏവരേയും കുടുംബസമേതം ഫ്രാങ്ക്ഫർട്ട് കേരള സമാജം സ്വാഗതം ചെയ്തു. വിഭവസമൃദ്ധമായ തിരുവോണസദ്യ ആഘോഷത്തിന്റെ ഭാഗമായിരിക്കും. പ്രവേശനം ടിക്കറ്റുമൂലം നിയന്ത്രിച്ചിട്ടുണ്ട്.
കോശി മാത്യു, ഡോ.ബിനേഷ് ജോസഫ്, വർഗീസ് മാത്യു, പ്രിയങ്ക റാംഗോപാൽ, തോമസ് നീരാക്കൽ, ജോണ് ജോസഫ്, ബിനോയ് മാത്യു എന്നിവരാണ് സമാജം ഭാരവാഹികൾ.
വേദി: SAALBAU TITUS – FORUM,WALTER MEOLLER PLATZ 2, 60439 FRANKFURT.
website: www.keralasamajam-frankfurt.com
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ