ഹാംബർഗ്: ജീവിത ചെലവ് ഏറ്റവും കുറഞ്ഞ ലോക നഗരങ്ങളുടെ പട്ടിക തയാറാക്കിയപ്പോൾ ജർമനിയിലെ ഹാംബർഗ് പത്താം സ്ഥാനം നിലനിർത്തി.
2017 ഗ്ലോബൽ ലിവബിലിറ്റി റിപ്പോർട്ടിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്തിലെ 140 നഗരങ്ങളെയാണ് ഇക്കണോമിസ്റ്റ്സ് ഇന്റലിജൻസ് യൂണിറ്റ് തയാറാക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓസ്ട്രേലിയയിലെ മെൽബണിനാണ് ഒന്നാം സ്ഥാനം. സിറിയൻ തലസ്ഥാനമായ ഡമാസ്കസ് ആണ് ഏറ്റവും പിന്നിൽ. ആകെ നൂറ് റേറ്റിംഗ് പോയിന്റിൽ ഹാംബർഗ് നേടിയത് 95 പോയിന്റാണ്. ആരോഗ്യ മേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലും 100 പോയിന്റും ഹാംബർഗ് സ്വന്തമാക്കി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ