പാ. രഞ്ജിത് ചിത്രം ‘തങ്കലാൻ’ സിനിമയുടെ പരിശീലനത്തിനിടെ നടൻ വിക്രത്തിന് പരുക്ക്. വാരിയെല്ലിനാണ് ഒടിവ് സംഭവിച്ചത്. സംവിധായകനൊപ്പം ആക്ഷൻ രംഗങ്ങൾ പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ഏകദേശം ഒരു മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് സൂചന.
ഇതോടെ തങ്കലാന് എന്ന ചിത്രത്തിന്റെ ചിത്രീകരണവും താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. വിക്രമിന്റെ ഓഫിസില്‍ നിന്നും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
Thank you for all the love and appreciation #AdithaKarikalan aka #ChiyaanVikram has received and for the astounding response to #PS2 from all over the world. #Chiyaan sustained an injury during rehearsals resulting in a broken rib due to which he will not be able to join his… pic.twitter.com/za6u9IFm08
— Yuvraaj (@proyuvraaj) May 3, 2023
‘പൊന്നിയന്‍ സെല്വന് 2ലെ പ്രകടനത്തിന് ലോകമെമ്പാടുനിന്നും ചിയാന്‍ വിക്രമിന് ലഭിച്ച് കൊണ്ടിരിക്കുന്ന നിറഞ്ഞ സ്നേഹത്തിനും അഭിനന്ദനങ്ങള്‍ക്കും എല്ലാവര്ക്കും നന്ദി പറയുന്നു. ഷൂട്ടിംഗ് റിഹേഴ്സലിനിടെ ചിയാന്‍ പരുക്ക് പറ്റുകയും അദ്ദേഹത്തിന്റെ വാരിയെല്ല് പൊട്ടുകയും ചെയ്ത സാഹചര്യത്തില്‍ തങ്കലാന് ടീമിനൊപ്പം കുറച്ച് നാളത്തേക്ക് അദ്ദേഹത്തിന് ചേരാന്‍ സാധിക്കില്ല.
അദ്ദേഹം എല്ലാവരുടേയും സ്നേഹത്തിന് നന്ദി അറിയിക്കുന്നു. എത്രയും വേഗത്തില്‍ തന്നെ കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ച് വരുമെന്ന് അദ്ദേഹം ഉറപ്പ് നല്കുന്നു. –വിക്രമിന്റെ മാനേജര്‍ ആയ യുവരാജ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.