ലണ്ടൻ: എട്ടാമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങളുമായി യുക്മ ദേശീയ റീജണൽ നേതൃത്വങ്ങൾ വീണ്ടും സജീവമാകുകയാണ്.
ഒക്ടോബർ 28ന് (ശനി) സൗത്ത് ഈസ്റ്റ് റീജണിന്റെ ആതിഥേയത്തിൽ നടക്കുന്ന ദേശീയ കലാമേളയുടെ പരിഷ്കരിച്ച മാനുവൽ പ്രസിദ്ധീകരിച്ചു. പുതുതായി കൂട്ടിച്ചേർത്ത സബ് ജൂണിയർ, ജൂണിയർ വിഭാഗങ്ങൾക്കുള്ള ഇംഗ്ലീഷ് പ്രസംഗ മത്സരങ്ങൾ എട്ടാമത് കലാമേളയുടെ സവിശേഷത ആയിരിക്കും. മേളയുടെ ഇമാനുവലും പിഡിഎഫ് പതിപ്പും എല്ലാ യുക്മ ദേശീയ ഭാരവാഹികൾക്കും റീജണൽ പ്രസിഡന്റ് സെക്രട്ടറിമാർക്കും അയച്ചുകഴിഞ്ഞതായി ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് അറിയിച്ചു.
പുനഃസംഘടിപ്പിക്കപ്പെട്ട നോർത്ത് ഈസ്റ്റ് റീജണിൽ ഉൾപ്പെടെ ഒന്പത് യുക്മ റീജണുകളിലും നടക്കുന്ന കലാമേളകളിലെ വിജയികളായിരിക്കും ദേശീയ കലാമേളയിൽ മാറ്റുരക്കുക.
കലാമേള ലോഗോ മത്സരം
മുൻ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും യുക്മ കലാമേളക്ക് അനുയോജ്യമായ ലോഗോകൾ ക്ഷണിച്ചു. യുകെ മലയാളികൾക്ക് മാത്രമായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. ഓഗസ്റ്റ് 31 ന് മുന്പായി secretary.ukma@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് എൻട്രികൾ അയക്കേണ്ടതാണെന്ന് ദേശീയ കലാമേള കോ ഓർഡിനേറ്ററും യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ ഓസ്റ്റിൻ അഗസ്റ്റിൻ അറിയിച്ചു. ലോഗോകളോടൊപ്പം മത്സരാർഥികളുടെ പേരും മേൽവിലാസവും ഫോണ് നന്പറും ഉൾപ്പെടുത്തേണ്ടതാണ്. ഒരാൾക്ക് രണ്ട് എൻട്രികൾവരെ അയയ്ക്കാവുന്നത്. വിജയിക്ക് യുക്മ ദേശീയ കലാമേള വേദിയിൽ പുരസ്കാരം നൽകി ആദരിക്കും.
വിവരങ്ങൾക്ക്: യുക്മയുടെ വെബ്സൈറ്റ് www.uukma.org സന്ദർശിക്കുക.