വയാഡോലിഡ്: സ്പെയിനിലെ വയാഡോലിഡിൽ ഇന്ത്യയുടെ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനം മലയാളി അസോസിയേഷൻ ഓഫ് സ്പെയിനിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. പാർക്ക് ഡെ ലാ പാസിലെ (പാർക്ക് ഓഫ് പീസ്) മഹാത്മാഗാന്ധി പ്രതിമയ്ക്കു മുന്നിലായിരുന്നു പരിപാടികൾ.
ഓഗസ്റ്റ് 15 ന് രാവിലെ 11.30 ന് അസോസിയേഷൻ പ്രസിഡന്റ് വിന്റു മാളിയേക്കൽ, പോളി പയ്യപ്പള്ളി, ഫാ. വർഗീസ് നെല്ലുവേലിൽ എസ്വിഡി എന്നിവർ ചേർന്ന് പതാക ഉയർത്തി. ഫാ. വർഗീസ്, വിന്റു, മുൻ പ്രസിഡന്റ് ജോയി, മേബിൾ, ടിന്റു എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിമല കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് മധുര വിതരണവും ദശഭക്തിഗാനാലാപനവുമായി പരിപാടികൾ അവസാനിച്ചു.
ആഘോഷത്തിന്റെ ഭാഗമായി വൈകുന്നേരം വയാഡോലിഡിലെ ഹൗസ് ഓഫ് ഇന്ത്യയിൽ (ല കാസാ ഡി ല ഇന്ത്യ) നടന്ന സാംസ്കാരിക പരിപാടിയിൽ ഭരതനാട്യം അരങ്ങേറി. മാർഗംകളിയെ ആസ്പദമാക്കി "അനുഭൂതി' എന്ന പേരിൽ മികവുറ്റ നൃത്തം അവതരിപ്പിച്ചത് ചെന്നൈയിലെ ചിദംബരം ഡാൻസ് കന്പനിയാണ്. നടരാജ (അഞ്ജലി), കീർത്തനം (സാമഗാനലോല), നവരസവർണം, തില്ലാന എന്നിവ നൃത്തത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യക്കാർക്കു പുറമെ സ്പാനിഷുകാരും പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ