എംപുരാൻ 2വിന്റെ ലൊക്കേഷൻ ഹണ്ടിംഗിലാണ് പൃഥ്വിരാജും സംഘവും ഇപ്പോൾ. വിദേശത്താണ് ഇപ്പോൾ ലൊക്കേഷൻ ഹണ്ടിംഗിനായി പൃഥ്വിരാജ് എത്തിയിരിക്കുന്നത്. മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എംപുരാൻ’ അതിന്റെ അവസാനഘട്ട പണിപ്പുരയിലാണ്. ലൊക്കേഷൻ ഹണ്ടിംഗ് വീഡിയോ നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് റീൽ വിഡിയോ ആയി ആരാധകർക്കായി പങ്കുവച്ചത്.
കഴിഞ്ഞ വര്‍ഷാവസാനം തന്നെ ചിത്രത്തിനുവേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിങ് ആരംഭിച്ചിരുന്നു. ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.
ലൊക്കേഷനുകൾക്കുവേണ്ടി സംവിധായകൻ പൃഥിരാജും സംഘവും ആറുമാസത്തോളമായി നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്. പിന്നീടാണ് വിദേശ ലൊക്കേഷനുകൾ തേടി ടീം വീണ്ടും യാത്ര തിരിച്ചത്.
ഉത്തരേന്ത്യൻ യാത്രയിൽ പൃഥിരാജിനൊപ്പം ക്യാമറമാൻ സുജിത് വാസുദേവ്, കലാ സംവിധായകൻ മോഹൻദാസ്, അസോഷ്യേറ്റ് ഡയറക്ടർ വാവ കൊട്ടാരക്കര തുടങ്ങിയവരുമുണ്ടായിരുന്നു.