വിയന്ന: ഓസ്ട്രിയയിലെ വിയന്നയിൽ ഭീമൻ മത്സ്യത്തെ പിടികൂടി. രണ്ടു മീറ്ററിലധികം വലിപ്പവും 70 കിലോ തൂക്കവുമുള്ള ഭീമൻ ക്യാറ്റ് മത്സ്യത്തെ വിയന്നയിലെ പഴയ ഡാന്യൂബ് നദിയിൽ നിന്നുമാണ് പിടികൂടിയത്.
കാർപ്പെന്ന് കരുതി ഡാന്യൂബിൽ ചൂണ്ടയിട്ട ഗെറാഡിന്റെ ചൂണ്ടയിൽ കുരുങ്ങിയത് ക്യാറ്റ് ഫിഷ് എന്ന മത്സ്യമാണ്. മുക്കാൽ മണിക്കൂർ നീണ്ട മൽപ്പിടുത്തത്തിനൊടുവിലാണ് ഗെറാൾഡിന് ഈ മത്സ്യ ഭീമനെ കരയിലെത്തിക്കുവാൻ കഴിഞ്ഞത്.
മത്സ്യത്തെ കരയിലെത്തിച്ച് വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം വീണ്ടും തിരികെ നദിയിലേക്ക് വിട്ടു. ഗെറാഡിന്റെ ഹോബിയാണ് മീൻ പിടുത്തം.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ