+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘അങ്ങനത്തെ കല്യാണം അനീതിയാണ്’

പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്തയയ്ക്കുന്നത് അനീതിയാണെന്ന് നടി നിഖില വിമല്‍. തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രൊമോഷൻ അഭിമുഖത്തിനിടെയാണ് നിഖില തന്‍റെ കാഴ്ചപ്പാട് തുറന്നു പറഞ്
‘അങ്ങനത്തെ കല്യാണം അനീതിയാണ്’

പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്തയയ്ക്കുന്നത് അനീതിയാണെന്ന് നടി നിഖില വിമല്‍. തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രൊമോഷൻ അഭിമുഖത്തിനിടെയാണ് നിഖില തന്‍റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞത്. പെൺകുട്ടികളെ ഡിഗ്രിക്ക് ചേർക്കുന്നതുപോലും അത് പറഞ്ഞ് കല്യാണം നടത്താനാണെന്നും നിഖില പറഞ്ഞു.

"പെൺകുട്ടികളെ പഠിക്കാനാണെന്ന് പറഞ്ഞ് കോളജിൽ ചേർക്കും. അങ്ങനെ ചേർക്കുന്നതുതന്നെ ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താൻ വേണ്ടിയാണ്. അതെനിക്ക് ഭയങ്കര എതിർപ്പുള്ള ഒരു കാര്യമാണ്. എന്‍റെ ഫ്രണ്ട്സിനെയൊക്കെ മാക്സിമം എങ്ങനെയെങ്കിലുമൊക്കെ പിടിച്ച് നിർത്താൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു. എങ്ങനെയെങ്കിലും പഠിച്ചിട്ട് പോ പഠിച്ചിട്ട് പോ എന്നൊക്കെ ഞാൻ പറയുമായിരുന്നു. അത് കഴിഞ്ഞിട്ട് പിന്നെ അവർക്ക് അങ്ങനെയൊരു ജീവിതമുണ്ടാകാനുള്ള സാധ്യതയില്ല.

പണ്ടുള്ള ആൾക്കാരെ ഇതുപോലെ കല്യാണം കഴിപ്പിക്കുന്നതിൽ പ്രശ്നമില്ല. കാരണം അതായിരുന്നു അവർ ചെയ്തുകൊണ്ടിരുന്ന കാര്യം. അവരെ സംബന്ധിച്ച് കല്യാണം കഴിക്കുക, കുടുംബം നോക്കുക എന്നതായിരുന്ന വലിയ കാര്യം. എന്നാൽ ഇന്നത്തെ കാര്യം അങ്ങനെയല്ലല്ലോ. പഠിക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള സാഹചര്യവുമുണ്ട്. നമ്മുടെ ലൈഫ് എങ്ങനെയാകണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഇന്ന് നമുക്കുണ്ടല്ലോ.

ഇത്തരം അവസരങ്ങളൊക്കെയുള്ള സമയത്ത് കല്യാണം കഴിപ്പിച്ച് വിടുന്നത് മോശമാണ്. 16 വയസുള്ള കുട്ടികളെ 18 വയസായി എന്നൊക്കെ പറഞ്ഞ് കല്യാണം നടത്തുന്നവരുണ്ട്. 18 വയസ് പോലും കല്യാണം കഴിക്കാനുള്ള ഒരു പ്രായമാണെന്ന് തോന്നുന്നില്ല. എപ്പോഴാണോ ഒരു കുടുംബത്തെ കൈകാര്യം ചെയ്യാൻ നമ്മൾ സ്വയം തയാറാകുന്നത് ആ സമയത്ത് കല്യാണം കഴിക്കണമെന്നാണ് എന്‍റെ അഭിപ്രായം''- നിഖില വിമൽ പറയുന്നു.