+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ഹ​ൻ സീ​നുലാ​ലി​ന്‍റെ പു​തി​യ ചി​ത്രം "ഡാ​ൻ​സ് പാ​ർ​ട്ടി'; ഷൂ​ട്ടിം​ഗ് തു​ട​ങ്ങി

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ഡ​ബി​ൾ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സോ​ഹ​ൻ സീ​നു​ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഡാ​ൻ​സ് പാ​ർ​ട്ടി എ​ന്ന ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി. ചൊ​വ്വാ​ഴ്ച
സോ​ഹ​ൻ സീ​നുലാ​ലി​ന്‍റെ പു​തി​യ ചി​ത്രം

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ഡ​ബി​ൾ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സോ​ഹ​ൻ സീ​നു​ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഡാ​ൻ​സ് പാ​ർ​ട്ടി എ​ന്ന ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി. ചൊ​വ്വാ​ഴ്ച വ​ടു​ത​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച് പാ​രി​ഷ് ഹാ​ളി​ൽ ന‌​ട​ന്ന ച​ട​ങ്ങി​ൽ ഫാ. ​ജോ​സ​ഫ് മ​റ്റ​ത്തി​ൽ ആ​ദ്യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ സ്വി​ച്ചോ​ൺ ക​ർ​മ്മ​വും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി. രാ​ഷ്ട്രീ​യ നേ​താ​വ് സീ​നു​ലാ​ൽ, മെ​ക്കാ​ർ​ട്ടി​ൻ, അ​ഭി​നേ​താ​ക്ക​ളാ​യ ലെ​ന, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, ശ്രീ​ന്ദ, നി​ർ​മാ​താ​ക്ക​ളാ​യ റെ​ജി പ്രോ​ത്താ​സി​സ്, നൈ​സി റെ​ജി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കൊ​ച്ചി​യി​ൽ ഡാ​ൻ​സും പാ​ർ​ട്ടി​യു​മൊ​ക്കെ​യാ​യി ജീ​വി​ക്കു​ന്ന ഒ​രു സം​ഘം ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ൽ ക​ട​ന്നു വ​രു​ന്ന ഒ​രു സം​ഭ​വ​വും അ​തി​നെ ത​ര​ണം ചെ​യ്യു​വാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​ണ് ഈ ​ചി​ത്ര​ത്തി​ലു​ടെ ര​സ​ക​ര​വും ഒ​പ്പം ഏ​റെ ത്രി​ല്ലിം​ങ്ങോ​ടെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​നാ​ഥ് ഭാ​സി, ഷൈ​ൻ ടോം ​ചാ​ക്കോ, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, ലെ​ന, സാ​ജു ന​വോ​ദ​യ(​പാ​ഷാ​ണം ഷാ​ജി), പു​തു​മു​ഖം ശ്രി​ന്ദ, നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. സ​ന്തോ​ഷ് വ​ർ​മ്മ​യു​ടെ വ​രി​ക​ൾ​ക്ക് ബി​ജി​പാ​ൽ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. ബി​നു കു​ര്യ​ൻ ഛായാ​ഗ്ര​ഹ​ണ​വും വി. ​സാ​ജ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.

ക​ലാ​സം​വി​ധാ​നം - സ​തീ​ഷ് കൊ​ല്ലം. മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ർ. കോ​സ്റ്റ്യം ഡി​സൈ​ൻ അ​രു​ൺ മ​നോ​ഹ​ർ. കോ-​ഡ​യ​റ​ക്ട​ർ പ്ര​കാ​ശ് കെ. ​മ​ധു. പ​ര​സ്യ​ക​ല - കൊ​ളി​ൻ​സ് ലി​യോ​ഫി​ൽ. പ്രൊ​ജ​ക്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ - ഷ​ഫീ​ഖ്.

പ്രോ​ജ​ക്റ്റ് ഡി​സൈ​ന​ർ- മ​ധു ത​മ്മ​നം. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സു​നി​ൽ ജോ​സ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ- നി​ദാ​ദ്.