ബംഗളൂരു: ബംഗളൂരുവിൽനിന്നു ചെന്നൈയിലേക്ക് പോയ കർണാടക ആർടിസിയുടെ ഐരാവത് എസി വോൾവോ ബസിൽ തീപിടിത്തം. ചെന്നൈയ്ക്കു സമീപം ഇന്നലെ രാവിലെ ഒൻപതിനായിരുന്നു അപകടം.
43 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ബസിന്റെ എൻജിന്റെ ഭാഗത്താണ് തീപിടിത്തമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും കർണാടകയിൽനിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി ബസ് പരിശോധിക്കുന്നുണ്ടെന്നും കർണാടക ആർടിസി അധികൃതർ അറിയിച്ചു.
ഇത് ആദ്യമായല്ല കർണാടക ആർടിസി ബസിന് തീപിടിക്കുന്നത്. 2013 ഒക്ടോബറിൽ ആന്ധ്രപ്രദേശിലേക്ക് പോയ ഐരാവത് ബസ് മഹ്ബൂബ്നഗറിൽ വച്ച് തീപിടിച്ചതിനെ തുടർന്ന് 45 യാത്രക്കാർ വെന്തുമരിച്ചിരുന്നു.
ചെന്നൈയിലേക്കു പോയ കർണാടക ആർടിസി ബസിന് തീപിടിച്ചു
06:21 PM Aug 14, 2017 | Deepika.com