+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രേ തിരുവോണം സെപ്റ്റംബർ രണ്ടിന്

ഡബ്ലിൻ: ബ്രേ മലയാളി കൂട്ടായ്മയുടെ തിരുവോണാഘോഷം സെപ്റ്റംബർ രണ്ടിന് (ശനി) നടക്കും. രാവിലെ ഒന്പതു മുതൽ ബ്രേയിലെ BALLY WALTRIM COMMUNITY CENTRE ൽ ആണ് ആഘോഷ പരിപാടികൾ.തിരുവാതിരകളിയോടെ ആരംഭിക്കുന്ന ആ
ബ്രേ തിരുവോണം സെപ്റ്റംബർ രണ്ടിന്
ഡബ്ലിൻ: ബ്രേ മലയാളി കൂട്ടായ്മയുടെ തിരുവോണാഘോഷം സെപ്റ്റംബർ രണ്ടിന് (ശനി) നടക്കും. രാവിലെ ഒന്പതു മുതൽ ബ്രേയിലെ BALLY WALTRIM COMMUNITY CENTRE ൽ ആണ് ആഘോഷ പരിപാടികൾ.

തിരുവാതിരകളിയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികളിൽ വിവിധയിനം കലാകായികമത്സരങ്ങൾ, കൈകൊട്ടിക്കളി, കോലുകളി, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, വടംവലി, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവ പരിപാടിയുടെ ഭാഗമായിരിക്കും.

ചെറിവുഡ് മുതൽ അയർലൻഡിന്‍റെ പൂന്തോട്ടം എന്നറിയപ്പെടുന്ന വിക്ലോ കൗണ്ടിയുടെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന എല്ലാ മലയാളി കുടുംബങ്ങളും ജാതിമതഭേദമെന്യെ ഒത്തുചേരുന്ന ഒരു സംഗമവേദിയായിരിക്കും ബ്രേയിൽ നടക്കുന്ന തിരുവോണാഘോഷം.

വിവരങ്ങൾക്ക്: കിസാൻ തോമസ് (087) 6288906, സെബി പാലാട്ടി (087) 418 3399, ബിജു ജേക്കബ് (089) 449 9542, റിസണ്‍ ചുങ്കത്ത് (087) 666 6135.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ