മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ ആരാധകരുടെ പ്രിയതാരം അനുഷ്ക ഷെട്ടി വൻ തിരിച്ചുവരവിന് ഒരുങ്ങുന്നു. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്ക ഷെട്ടി നായികയായി തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
2020-ൽ പുറത്തിറങ്ങിയ നിശബ്ദം എന്ന ചിത്രത്തിന് ശേഷം അനുഷ്ക ശർമയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. നവീൻ പൊളിഷെട്ടി നായകനാകുന്ന ചിത്രം മഹേഷ് ബാബു പി. സംവിധാനം ചെയ്യുന്നു.
ഒരു ഷെഫിന്റെ വേഷത്തിലാണ് അനുഷ്ക ചിത്രത്തിലെത്തുന്നത്. 2005ൽ സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്ക അഭിനയ രംഗത്തെത്തുന്നത്.
ബാഹുബലി പോലെ ഇന്ത്യ മുഴുവൻ തരംഗമായ സിനിമയിൽ നായികയായി വന്നിട്ടും ആ അവസരം നേട്ടമാക്കാനും അനുഷ്കയ്ക്കായില്ല. 2017ൽ പുറത്തിറങ്ങിയ ബാഹുബലിക്ക് ശേഷം മൂന്ന് സിനിമകളിൽ മാത്രമാണ് അനുഷ്ക നായികയായി വന്നത്.