+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വിസ് കാന്‍റണിൽ മിനിമം വേതനം നടപ്പാക്കുന്നു

ജനീവ: സ്വിറ്റ്സർലൻഡിലെ ന്യൂചാറ്റൽ കാന്‍റനിൽ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിയമം പാസാക്കുന്നു. ഇങ്ങനെയൊരു നിയമ നിർമാണം നടത്തുന്ന ആദ്യ സ്വിസ് കാന്‍റനാണ് ന്യൂചാറ്റൻ.നിയമ നിർമാണത്തിനെതിര
സ്വിസ് കാന്‍റണിൽ മിനിമം വേതനം നടപ്പാക്കുന്നു
ജനീവ: സ്വിറ്റ്സർലൻഡിലെ ന്യൂചാറ്റൽ കാന്‍റനിൽ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിയമം പാസാക്കുന്നു. ഇങ്ങനെയൊരു നിയമ നിർമാണം നടത്തുന്ന ആദ്യ സ്വിസ് കാന്‍റനാണ് ന്യൂചാറ്റൻ.

നിയമ നിർമാണത്തിനെതിരേ വന്ന ഹർജികളും ഒടുവിൽ അപ്പീലും പരമോന്നത കോടതി നിരസിച്ചതോടെയാണ് മിനിമം വേതനം ഉറപ്പാക്കാൻ മാർഗം തെളിഞ്ഞത്.

2011ൽ നടത്തിയ ഹിത പരിശോധനയിൽ കാന്‍റനിലെ ജനങ്ങൾ നിയമ നിർമാണത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. പിന്നീട് 20 ഫ്രാങ്കായി പ്രാദേശിക സർക്കാർ ഇതു നിജപ്പെടുത്തുകയായിരുന്നു. നിരവധി പ്രൊഫഷണൽ സംഘടനകളും സ്വകാര്യ വ്യക്തികളും ഇതിനെതിരേ കോടതിയെ സമീപിച്ചതോടെയാണ് നടപ്പാക്കുന്നത് ഇത്രയും വൈകിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ