+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ.ജെമ്മക്കുട്ടി ചക്കുപുരയ്ക്കലിന് മലയാളി സമൂഹം വിടനൽകി

ഫിയർസെൻ: ജർമനിയിലെ ഫിയർസെനിൽ കഴിഞ്ഞദിവസം നിര്യാതയായ ചങ്ങനാശേരി, ചക്കുപുരയ്ക്കൽ പോത്തച്ചന്‍റെ ഭാര്യ ഡോ. ജെമ്മക്കുട്ടി ചക്കുപുരയ്ക്കലിന് ജർമൻ മലയാളി സമൂഹം അന്ത്യവിട നൽകി. ഓഗസ്റ്റ് ഒൻപതിന് ബുധനാഴ്ച
ഡോ.ജെമ്മക്കുട്ടി ചക്കുപുരയ്ക്കലിന്  മലയാളി സമൂഹം വിടനൽകി
ഫിയർസെൻ: ജർമനിയിലെ ഫിയർസെനിൽ കഴിഞ്ഞദിവസം നിര്യാതയായ ചങ്ങനാശേരി, ചക്കുപുരയ്ക്കൽ പോത്തച്ചന്‍റെ ഭാര്യ ഡോ. ജെമ്മക്കുട്ടി ചക്കുപുരയ്ക്കലിന് ജർമൻ മലയാളി സമൂഹം അന്ത്യവിട നൽകി.

ഓഗസ്റ്റ് ഒൻപതിന് ബുധനാഴ്ച രാവിലെ 10.30 ന് ഫിയർസെൻ സെന്‍റ് റെമിജിയൂസ് ദേവാലയത്തിൽ ദിവ്യബലിയോടുകൂടി സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. ഇടവക വികാരി ഫാ. ഹെൽമുട്ട് ഫിൻസെൽ മുഖ്യകാർമ്മികത്വം വഹിച്ചു. കൊളോണിലെ ഇൻഡ്യൻ കമ്യൂണിറ്റി മുൻ ചാപ്ളെയിൻ ഫാ.ജറോം ചെറുശേരി സിഎംഐ, നിലവിലെ ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.തോമസ് ചാലിൽ സിഎംഐ, റോണ്‍ഡോർഫ് ഇടവക വികാരി ഫാ.ജോർജ് വെന്പാടുംതറ സിഎംഐ, കൊളോണ്‍ വൈഡൻ സെന്‍റ് മരിയൻ പള്ളി വികാരി ഫാ.ജേക്കബ് ആലയ്ക്കൽ സിഎംഐ,ഫാ.ജോസ് കല്ലുപിലാങ്കൽ, ഡോർമാഗൻ സെന്‍റ് അഗത പള്ളി വികാരി ഫാ.ജോണ്‍ കല്ലറയ്ക്കൽ സിഎംഐ, ഫാ.റോയി ഒറ്റക്കുടയിൽ(ബാംബെർഗ് രൂപത), ഡീക്കൻ ഡോ. ജോസഫ് തെരുവത്ത് എന്നിവർ സഹകാർമ്മികരായി. ഫാ.ഫിൻസെൽ, ഫാ കല്ലുപിലാങ്കൽ എന്നിവർ പ്രസംഗിച്ചു. ഫാ. ഇഗ്നേഷ്യസ് ചാലിശേരി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം വായിച്ചു. തുടർന്ന് ഫിയർസെൻ സിറ്റി സെമിത്തേരിയിൽ നടന്ന ശുശ്രൂഷകൾക്കും ഡീക്കൻ തെരുവത്തിന്‍റെ പ്രസംഗത്തിനു ശേഷം സംസ്കരിച്ചു. ഡോ.രാജ്, ഡോ.റോയി എന്നിവർ മക്കളും, ഡോ.ജ്യോതി രാജ്, അനില റോയി എന്നിവർ മരുമക്കളും, പിയ രാജ് ചക്കുപുരയ്ക്കൽ പേരക്കുട്ടിയുമാണ്.

ചേർത്തല, പൂച്ചാക്കൽ പാണാവള്ളി, കുന്തറ കുടുംബാംഗമായ ഡോ.ജെമ്മക്കുട്ടി ജർമനിയിലെ ആദ്യകാല കുടിയേറ്റക്കാരിയാണ്. മംഗലാപുരം കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്നും മെഡിസിൻ പഠനം പൂർത്തിയാക്കി. വിവാഹശേഷം ജർമനിയിലെത്തിയ ശേഷം ഡോ. ജെമ്മക്കുട്ടി ഗൈനക്കോളജിയിൽ വിദഗ്ധപരിശീലനം നേടി സ്വന്തമായി ക്ലീനിക് നടത്തിയിരുന്നു.

ഡോ. ജെമ്മക്കുട്ടിയുടെ വേർപാടിൽ വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രോവിൻസ്, ക്രേഫെൽഡ് കേരള സമാജം, സെൻട്രൽ കമ്മറ്റി ഓഫ് കേരള അസോസിയേഷൻസ്, കേരള സമാജം കൊളോണ്‍, ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി, കെപിഎസി ജർമനി തുടങ്ങിയ സംഘടനകൾക്കു പുറമെ മുൻമന്ത്രിമാരായ പി.ജെ. ജോസഫ്, മോൻസ് ജോസഫ്, ആർ ബാലകൃഷ്ണപിള്ള, എന്നിവരും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് എക്സ് എംപി., കേരള കോണ്‍സ്രസ്(എം)ജന.സെക്രട്ടറി കെ.എഫ് വർഗീസ് തുടങ്ങിയവരും അനുശോചിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ