+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദി അറേബ്യൻ എയർലൈൻസ് യാത്രക്കാർക്ക് ഡ്രസ് കോഡ്

ഫ്രാങ്ക്ഫർട്ട്: അടുത്ത മാസം സെപ്റ്റംബർ ഒന്നു മുതൽ സൗദി അറേബ്യൻ എയർലൈൻസ് യാത്രക്കാർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തുന്നു. ഈ ഡ്രസ് കോഡ് പാലിക്കാത്ത യാത്രക്കാരെ സൗദി അറേബ്യൻ എയർലൈൻസിൽ യാത്ര ചെയ്യാൻ അനുവദിക്
സൗദി അറേബ്യൻ എയർലൈൻസ് യാത്രക്കാർക്ക് ഡ്രസ് കോഡ്
ഫ്രാങ്ക്ഫർട്ട്: അടുത്ത മാസം സെപ്റ്റംബർ ഒന്നു മുതൽ സൗദി അറേബ്യൻ എയർലൈൻസ് യാത്രക്കാർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തുന്നു. ഈ ഡ്രസ് കോഡ് പാലിക്കാത്ത യാത്രക്കാരെ സൗദി അറേബ്യൻ എയർലൈൻസിൽ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. പെണ്‍കുട്ടികളും സ്ത്രീകളും കൈകളും, കാലുകളും മാറിടവും മറയ്ക്കുന്ന വസ്ത്രം അണിയണം. ആണ്‍കുട്ടികളും, പുരുഷ·ാരും കാൽ മറയ്ക്കുന്ന പാന്‍റ്സ് അല്ലെങ്കിൽ പൈജാമയും നെഞ്ച് പുറത്ത് കാണാത്ത ഷർട്ട് അല്ലെങ്കിൽ പുള്ളോവർ ധരിക്കണം.

സൗദി അറേബ്യൻ എയർലൈൻസ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ട്രാവൽ ഏജന്‍റ·ാർ യാത്രക്കാർക്ക് ഈ ഡ്രസ് കോഡിനെക്കറിച്ചുള്ള വിവരങ്ങൾ ബുക്ക് ചെയ്യുന്പോൾ തന്നെ നൽകണമെന്ന് എയർലൈൻസ് അറിയിച്ചു.

റിപ്പോർട്ട്: ജോർജ് ജോണ്‍