+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സാമന്തയ്ക്ക് ഇപ്പോഴും വയസ് 20 അല്ല, ഗ്ലാമർകാലം കഴിഞ്ഞു; സഹവേഷങ്ങളിലേക്കു മാറണം'

നടി സാമന്തയ്ക്കെതിരേ വീണ്ടും വിമർശനവുമായി നിർമാതാവ് ചിട്ടിബാബു രംഗത്ത്. സാമന്തയുടെ ഗ്ലാമർകാലം അവസാനിച്ചെന്നും ഇനി അവർ സഹനടിയുടെ വേഷങ്ങളിലേക്ക് മാറണമെന്നുമാണ് ചിട്ടിബാബു പറഞ്ഞത്. നേരത്തെ, നായികയായു

നടി സാമന്തയ്ക്കെതിരേ വീണ്ടും വിമർശനവുമായി നിർമാതാവ് ചിട്ടിബാബു രംഗത്ത്. സാമന്തയുടെ ഗ്ലാമർകാലം അവസാനിച്ചെന്നും ഇനി അവർ സഹനടിയുടെ വേഷങ്ങളിലേക്ക് മാറണമെന്നുമാണ് ചിട്ടിബാബു പറഞ്ഞത്.

നേരത്തെ, നായികയായുള്ള സാമന്തയുടെ സിനിമാജീവിതം അവസാനിച്ചെന്നും ഇപ്പോൾ വിലകുറഞ്ഞ സെന്‍റിമെന്‍റ്സ് കാണിച്ച് സിനിമ പ്രമോട്ട് ചെയ്യുകയാണെന്ന് ചിട്ടിബാബു വിമർശിച്ചിരുന്നു. ഇതിനു നേരിട്ട് മറുപടി നല്കാതെ ഒരു പരിഹാസ പോസ്റ്റിടുകയാണ് സാമന്ത ചെയ്തത്. എന്തുകൊണ്ടാണ് ആളുകൾക്ക് ചെവിയിൽ രോമം വളരുന്നത് എന്നാണ് നടി പോസ്റ്റ് ചെയ്തത്.

ഇതിനു പിന്നാലെയാണ് വീണ്ടും സാമന്തയ്ക്കെതിരേ വിമർശനവുമായി നിർമാതാവെത്തിയത്. നടി തന്‍റെ ചെവിയിലെ രോമവളർച്ചയെക്കുറിച്ച് പറയുന്നതൊന്നും തനിക്ക് പ്രശ്നമല്ലെന്നും സാമന്തയ്ക്ക് ഇപ്പോൾ 18-20 വയസല്ല അവർക്ക് അത്യാവശ്യം പ്രായമുണ്ടെന്നും ചിട്ടിബാബു പറഞ്ഞു.