+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂസിലൻഡ് മലയാളികളുടെ ചിത്രം: പപ്പ തീയറ്ററുകളിലേക്ക്

ന്യൂസിലൻഡിൽ ആദ്യമായി പൂർണമായും ചിത്രീകരിച്ച പപ്പ തിയറ്ററിലേക്ക്. ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവഹിച്ച ഈ ചിത്രം മേയ് 19ന് തിയറ്ററിലെത്തും. ന്യൂസിലൻഡ് മലയാളികള
ന്യൂസിലൻഡ് മലയാളികളുടെ ചിത്രം: പപ്പ തീയറ്ററുകളിലേക്ക്

ന്യൂസിലൻഡിൽ ആദ്യമായി പൂർണമായും ചിത്രീകരിച്ച പപ്പ തിയറ്ററിലേക്ക്. ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവഹിച്ച ഈ ചിത്രം മേയ് 19ന് തിയറ്ററിലെത്തും. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ചിത്രമാണിത്.

മുമ്പ്, ന്യൂസിലൻഡിൽ ചിത്രീകരിച്ച ഹണ്ട്രഡ് എന്ന ചിത്രത്തിന്‍റെ സംവിധാനവും കാമറയും നിർവഹിക്കുകയും രാജീവ് അഞ്ചലിന്‍റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ കാമറാമാനായി പ്രവർത്തിക്കുകയുംചെയ്ത ഷിബു ആൻഡ്രൂസിന്‍റെ പുതിയ ചിത്രമാണ് പപ്പ. ഗോൾഡൻ എജ് ഫിലിംസും, വിൻവിൻ എന്‍റർടെയ്ൻമെന്‍റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ ചിത്രം നിർമിക്കുന്നു. ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് അരുന്ധതി നായർ ആണ്.

ദുൽഖർ ചിത്രമായ സെക്കന്‍ഡ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ. മഡോണ, അതേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തിയ അനിൽ ആന്‍റോ ആണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്. ഷാരോൾ നായികയായും എത്തുന്നു. മേയ് 19ന് ചിത്രം കൃപാ നിധി സിനിമാസ് തിയറ്ററിൽ എത്തിക്കും.