+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രോളിയിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന ധ്യാന ശുശ്രൂഷ 'തണ്ടർ ഓഫ് ഗോഡ് 'ഓഗസ്റ്റ് 19ന്

വെസ്റ്റ് സസക്സ്: സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കലിന്‍റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ ' തണ
ക്രോളിയിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന ധ്യാന ശുശ്രൂഷ 'തണ്ടർ ഓഫ് ഗോഡ് 'ഓഗസ്റ്റ് 19ന്
വെസ്റ്റ് സസക്സ്: സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കലിന്‍റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ ' തണ്ടർ ഓഫ് ഗോഡ് ' 19 ന് ശനിയാഴ്ച ക്രോളിയിൽ നടക്കും.

വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്‍റെ വലിയ അടയാളമായി മാറിക്കൊണ്ട് അത്ഭുതകരമായ വിടുതലും രോഗശാന്തിയും പകർന്ന് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുന്ന തണ്ടർ ഓഫ് ഗോഡ് ഇത്തവണ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞു 3.30 വരെയാണ് നടക്കുക. കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.

അരുന്ധൽ & ്രെബെറ്റണ്‍ അതിരൂപതാ ബിഷപ്പ് റിച്ചാർഡ് മോത്തിന്‍റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കണ്‍വൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ക്രോളിയിലെ സെന്‍റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് ( ടഠ.ണകഘഎഞഋഉ ണഅഥ, ഞഒ 11 8 ജഏ) കണ്‍വെൻഷൻ നടക്കുക. ആരാധന, വചനപ്രഘോഷണം, കുന്പസാരം, സ്പിരിച്വൽ ഷെയറിംഗ്, കുട്ടികൾക്കുള്ള ക്ലാസുകൾ തുടങ്ങിയ ശുശ്രൂഷകൾ കണ്‍വൻഷന്‍റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കണ്‍വൻഷനിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ബിജോയ് ആലപ്പാട്ട്.07960000217.


റിപ്പോർട്ട്: ബാബു ജോസഫ്