തെന്നിന്ത്യൻ താരം തൃഷയെ സൂപ്പർസ്റ്റാറെന്ന് വിശേഷിപ്പിച്ച് നടൻ നിവിൻ പോളി. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന ചിത്രത്തിൽ നിവിന്റെ നായികയാണ് തൃഷ. ചിത്രത്തെപ്പറ്റി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നിവിൻ തൃഷയെ സൂപ്പർസ്റ്റാറെന്നു വിശേഷിപ്പിച്ചത്. ഹേയ് ജൂഡ് എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിക്കുന്നതിനു മുന്പേ തനിക്ക് തൃഷയെ അറിയാമെന്നും നിവിൻ പറഞ്ഞു.
സിനിമാരംഗത്ത് പതിനേഴ് വർഷത്തോളമായി പ്രവർത്തിക്കുന്ന തൃഷ സെറ്റിൽ വളരെ പ്രഫഷണലായാണ് പെരുമാറുന്നത്. അതേസമയം വ്യക്തിപരമായ കൂടിക്കാഴ്ചകളിൽ ഇവർ വളരെ സൗഹൃദപരമായാണ് ഇടപെടുന്നത്. ചെന്നൈയിൽ വരുന്പോഴൊക്കെ തൃഷയെ കാണാറുണ്ട്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് - നിവിൻ പറയുന്നു. തൃഷയുടെ ആദ്യത്തെ മലയാള സിനിമയാണ് ഹേയ് ജൂഡ്.