ഉദയനഗർ സെൻറ് ജൂഡ് ദേവാലയത്തിൽ യുവജന ധ്യാനം

01:27 PM Aug 08, 2017 | Deepika.com
ബംഗളൂരു: ഉദയനഗർ സെൻറ് ജൂഡ് ദേവാലയത്തിൽ യുവജനങ്ങൾക്കായി ദ്വിദിന ധ്യാനം ഓഗസ്റ്റ് 12, 13 തീയതികളിലായി നടക്കും. ധ്യാനം നയിക്കുന്നത് പ്രശസ്ത യുവജന ധ്യാനഗുരു ബ്രദർ ശശി ഇമ്മാനുവേൽ ആണ്. രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെയാണ് ധ്യാനം. ധ്യാനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9663442114, 7829481501 എന്നീ നന്പരുകളിൽ വിളിച്ച് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.