+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജുക്കുട്ടൻ നായകൻ; മാക്കൊട്ടൻ വെള്ളിയാഴ്ച തിയറ്ററുകളിൽ

1948 കാലം പറഞ്ഞത് എന്ന സിനിമയ്ക്കുശേഷം രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന സിനിമയാണ് മാക്കൊട്ടൻ. രമ്യം ക്രിയേഷൻസിന്‍റെ ബാനറിൽ പ്രശാന്ത്കുമാർ സിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഇന്നു തിയറ്ററുകള
ബിജുക്കുട്ടൻ നായകൻ; മാക്കൊട്ടൻ വെള്ളിയാഴ്ച തിയറ്ററുകളിൽ

1948 കാലം പറഞ്ഞത് എന്ന സിനിമയ്ക്കുശേഷം രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന സിനിമയാണ് മാക്കൊട്ടൻ. രമ്യം ക്രിയേഷൻസിന്‍റെ ബാനറിൽ പ്രശാന്ത്കുമാർ സിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഇന്നു തിയറ്ററുകളിലെത്തും.

ഹാസ്യ-മിമിക്രി താരം ബിജുക്കുട്ടൻ ആദ്യമായി നായകനാകുന്ന ചിത്രമാണ് മാക്കൊട്ടൻ. പൂർണമായും കണ്ണൂരിൽ ചിത്രീകരിച്ച സിനിമയിൽ ശിവദാസ് മട്ടന്നൂർ, പ്രാർഥന പി.നായർ, ധ്യാൻകൃഷ്ണ, പ്രദീപ് കേളോത്ത്, മുരളികൃഷ്ണൻ, അശോകൻ അകം, പ്രിയേഷ് മോഹൻ, അഭി ഗോവിന്ദ്, ഗായത്രി സുനിൽ, ലയ അഖിൽ, ബിജു കൂടാളി, ടി.എസ്. അരുൺ, ആനന്ദ കൃഷ്ണൻ, ചന്ദ്രൻ തിക്കോടി, സനിൽ മട്ടന്നൂർ റയീസ് പുഴക്കര, അനൂപ് ഇരിട്ടി, രാഗേഷ് നടുവിൽ, രമണി മട്ടന്നൂർ, ബിലു ജനാർദ്ദനൻ, സുമിത്ര, പ്രീതചാലോട്, ജ്യോതിഷ്കാന്ത്, സി.കെ. വിജയൻ, ബിനീഷ്മൊകേരി, രതീഷ് ഇരിട്ടി, ശ്യാംമാഷ്, രചനരമേശൻ, അനിൽ, ഷാക്കിർ, സജി തുടങ്ങിയർ അഭിനയിക്കുന്നു.



ഡോ. സുനിരാജ് കശ്യപിന്‍റേതാണ് തിരക്കഥ. ജിനീഷ് മംഗലാട്ട് ഛായാഗ്രഹണവും ഹരി ജി. നായർ ചിത്രസംയോജനവും നിർവഹിക്കുന്നു. സുനിൽ കല്ലൂർ, അജേഷ്ചന്ദ്രൻ, ബാബു മാനുവൽ എന്നിവരുടെ വരികൾക്ക് ഷൈൻ വെങ്കിടങ്ങ്, അനുശ്രീ പുന്നാട്, എന്നിവർ സംഗീതം പകർന്നിരിക്കുന്നു.