+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റെ​ഫി സേ​വ്യ​റി​ന്‍റെ സം​വി​ധാ​നം; മ​ധു​ര മ​നോ​ഹ​ര മോ​ഹം ട്രെ​യി​ല​ർ

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ കോ​സ്റ്റ്യൂം ഡി​സൈ​ന​ര്‍ സ്റ്റെ​ഫി സേ​വ്യ​ര്‍ സം​വി​ധാ​യി​ക​യാ​വു​ന്ന ‘മ​ധു​ര മ​നോ​ഹ​ര മോ​ഹം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ഹാ​സ്യ​ത്തി​ന് വ​ള​രെ​യ​
സ്റ്റെ​ഫി സേ​വ്യ​റി​ന്‍റെ സം​വി​ധാ​നം; മ​ധു​ര മ​നോ​ഹ​ര മോ​ഹം ട്രെ​യി​ല​ർ

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ കോ​സ്റ്റ്യൂം ഡി​സൈ​ന​ര്‍ സ്റ്റെ​ഫി സേ​വ്യ​ര്‍ സം​വി​ധാ​യി​ക​യാ​വു​ന്ന ‘മ​ധു​ര മ​നോ​ഹ​ര മോ​ഹം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. ഹാ​സ്യ​ത്തി​ന് വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ല്‍ ര​ജി​ഷ വി​ജ​യ​ന്‍, സൈ​ജു കു​റു​പ്പ്, ഷ​റ​ഫു​ദ്ദീ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന​ത്.

വി​ജ​യ രാ​ഘ​വ​ന്‍, ബി​ന്ദു പ​ണി​ക്ക​ര്‍, അ​ല്‍​ത്താ​ഫ് സ​ലിം, ബി​ജു സോ​പാ​നം, ആ​ര്‍​ഷ ബൈ​ജു, സു​നി​ല്‍ സു​ഖ​ദ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



ബു​ള്ള​റ്റ് ഡ​യ​റീ​സ് എ​ന്ന് ചി​ത്ര​ത്തി​ന് ശേ​ഷം B3M ക്രി​യേ​ഷ​ന്‍​സ് നി​ര്‍​മി​ക്കു​ന്ന ചി​ത്രം എ​ഴു​തി​യി​രി​ക്കു​ന്ന​ത് മ​ഹേ​ഷ് ഗോ​പാ​ല്‍, ജ​യ് വി​ഷ്ണു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്. ച​ന്ദ്രു സെ​ല്‍​വ​രാ​ജാ​ണ് ചി​ത്ര​ത്തി​ന്‍റെ ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.

ചി​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു മു​ഴു​നീ​ള എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റാ​ണ് സ്റ്റെ​ഫി​യും സം​ഘ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹൃ​ദ​യം, മൈ​ക്ക് എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം ഹി​ഷാം അ​ബ്ദു​ള്‍​വ​ഹാ​ബ് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ഹി​ഷാ​മി​നെ​ക്കൂ​ടാ​തെ ന​വാ​ഗ​ത​നാ​യ ജി​തി​ന്‍ ഗോ​പാ​ലും ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​നം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം എ​ന്നി​വ നി​ര്‍​വ​ഹി​ക്കു​ക​യും പ്രൊ​മോ സോം​ഗ് ഒ​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​പ്പു ഭ​ട്ട​തി​രി, മാ​ള​വി​ക വി.​എ​ന്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ്. പ്രൊ​ഡ​ക്‌​ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍: ഷ​ബീ​ര്‍ മ​ല​വ​ട്ട​ത്ത്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: സ്യ​മ​ന്ത​ക് പ്ര​ദീ​പ്. ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍: ജ​യ​ന്‍ ക്ര​യോ​ണ്‍. മേ​ക്ക​പ്പ്: റോ​നെ​ക്‌​സ് സേ​വി​യ​ര്‍.

കോ​സ്റ്റ്യൂം- സ​നൂ​ജ് ഖാ​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ്: സു​ഹൈ​ല്‍ വ​ര​ട്ടി​പ്പ​ള്ളി​യ​ല്‍, എ​ബി​ന്‍ ഇ.​എ. (ഇ​ട​വ​ന​ക്കാ​ട്). സൗ​ണ്ട് ഡി​സൈ​ന​ര്‍: ശ​ങ്ക​ര​ന്‍ എ.​എ​സ്., കെ.​സി. സി​ദ്ധാ​ര്‍​ത്ഥ​ന്‍. സൗ​ണ്ട് മി​ക്‌​സ്: വി​ഷ്ണു സു​ജാ​ത​ന്‍.

കൊ​റി​യോ​ഗ്രാ​ഫ​ര്‍: ഇം​തി​യാ​സ് അ​ബൂ​ബ​ക്ക​ര്‍. പി​ആ​ര്‍​ഒ: വാ​ഴൂ​ര്‍ ജോ​സ്, ആ​തി​ര ദി​ല്‍​ജി​ത്ത്. സ്റ്റി​ല്‍​സ്: രോ​ഹി​ത് കെ. ​സു​രേ​ഷ്. ഡി​സൈ​നു​ക​ള്‍: യെ​ല്ലോ​ടൂ​ത്ത്‌​സ്. ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ്- ഹെ​യ്ന്‍​സ്.