മിഷൻലീഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

05:12 PM Aug 04, 2017 | Deepika.com
ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ഇടവകയിലെ ചെറുപുഷ്പ മിഷൻലീഗിന്‍റെ ഈവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാണ്ഡ്യ രൂപതാ മിഷൻലീഗ് ഡയറക്ടർ ഫാ. സജി പരിയപ്പനാൽ നിർവഹിച്ചു. വികാരി ഫാ. ലാലു തടത്തിലാങ്കൽ അധ്യക്ഷത വഹിച്ചു. ഇടവകയിലെ മുഴുവൻ മതബോധന വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു. പ്രൗഡ ഗംഭീരമായ റാലിയോടെ ഉദ്ഘാടന ചടങ്ങുകൾ സമാപിച്ചു.