ബോബി ജോർജിനെ അനുമോദിച്ചു

05:11 PM Aug 04, 2017 | Deepika.com
ബംഗളൂരു: സത്യദീപം ആരംഭിച്ചതിന്‍റെ തൊണ്ണൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ അഖിലകേരള സാഹിത്യമത്സരങ്ങളിൽ ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനാ ഇടവകാംഗം ബോബി ജോർജ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ക്രിസ്തുവിന്‍റെ രാഷ്ട്രീയവും സാന്പത്തികശാസ്ത്രവും എന്ന വിഷയത്തെ ആസ്പദമാക്കി എഴുതിയ ലേഖനത്തിനാണ് ഒന്നാം സമ്മാനമായി കാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും ലഭിച്ചത്. ബോബി ജോർജിനെ ദിവ്യബലിമധ്യേ വികാരി റവ.ഡോ. മാത്യു കോയിക്കര സിഎംഐ അനുമോദിച്ചു.