പൊന്നിയൻ സെൽവനിൽ വന്പൻ വേഷപകർച്ചയുമായി എത്തിയ നടൻ ജയറാമിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ആദ്യ ഭാഗത്തിൽ തല മൊട്ടയടിച്ച് കുടവയറുമായി എത്തുന്ന ആഴ്വാർകടിയാൻ നമ്പിയായിട്ടായിരുന്നിവെങ്കിൽ രണ്ടാം ഭാഗത്തിൽ തികച്ചും വ്യത്യസ്തമായ മറ്റൊരു ഗെറ്റപ്പിലാകും താരം എത്തുക.
നര കയറിയ, നീട്ടിയ താടിയും ജടയുള്ള മുടിയും മുഖമാകെ ഭസ്മവുമൊക്കെയുള്ള കാളാമുഖന്‍ എന്ന കഥാപാത്രമായാകും രണ്ടാം ഭാഗത്തിൽ ജയറാം അമ്പരപ്പിക്കുക. ഇതേ ലുക്കില്‍ ജയറാം എത്തുന്ന സിനിമയുടെ പ്രമൊ ടീസർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.
ഏപ്രിൽ 28-ന് പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം റിലീസ് ചെയ്യും. ചിത്രം 4ഡിഎക്സിലും റിലീസ് ചെയ്യും എന്നത് രണ്ടാം ഭാഗത്തിന്റെ മറ്റൊരു കൗതുകമാണ്. 3ഡിയേക്കാള്‍ മുകളില്‍ തിയറ്റര്‍ അനുഭവത്തിന്റെ അടുത്ത തലം പ്രദാനം ചെയ്യുന്ന ടെക്നോളജിയാണ് 4ഡിഎക്സ്.
ചലിക്കുന്ന സീറ്റുകളും സ്ക്രീനില്‍ കാണുന്ന ദൃശ്യങ്ങള്‍ക്കനുസരിച്ച് കാറ്റ്, മഞ്ഞ്, സുഗന്ധം തുടങ്ങിയവയുടെയൊക്കെ നേരനുഭവങ്ങളും കാണികൾക്ക് പ്രദാനം ചെയ്യുന്നവയാണ് 4ഡിഎക്സ് തിയറ്ററുകള്‍.
4ഡിഎക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും പൊന്നിയിന്‍ സെല്വന് 2 ന് ഉണ്ട്. കേരളത്തില്‍ നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തും 4ഡിഎക്സ് തിയറ്ററുകള്‍ ഉണ്ട്. പൊന്നിയിന്‍ സെല്വന് 1 ന് ഐ-മാക്സ് റിലീസ് ഉണ്ടായിരുന്നു.