+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃ​ത്യം ഒ​രു മാ​സം; ഇ​ന്ന​സെ​ന്‍റി​ന് പി​ന്നാ​ലെ മാ​മു​ക്കോ‌​യ​യും

ഇ​ന്ന​സെ​ന്‍റ് അ​ന്ത​രി​ച്ച് കൃ​ത്യം ഒ​രു മാ​സ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് മാ​മു​ക്കോ‌​യ​യും വി​ട​പ​റ​യു​ന്ന​ത്. പ്രി​യ സു​ഹൃ​ത്തി​ന്‍റെ മ​ര​ണം മാ​മു​ക്കോ‌​യ​യെ ക​ടു​ത്ത ദു:​ഖ​ത്തി​ൽ ആ​ഴ്ത്തി​യി​രു​ന്നു.
കൃ​ത്യം ഒ​രു മാ​സം; ഇ​ന്ന​സെ​ന്‍റി​ന് പി​ന്നാ​ലെ മാ​മു​ക്കോ‌​യ​യും

ഇ​ന്ന​സെ​ന്‍റ് അ​ന്ത​രി​ച്ച് കൃ​ത്യം ഒ​രു മാ​സ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് മാ​മു​ക്കോ‌​യ​യും വി​ട​പ​റ​യു​ന്ന​ത്. പ്രി​യ സു​ഹൃ​ത്തി​ന്‍റെ മ​ര​ണം മാ​മു​ക്കോ‌​യ​യെ ക​ടു​ത്ത ദു:​ഖ​ത്തി​ൽ ആ​ഴ്ത്തി​യി​രു​ന്നു. 2023 മാ​ർ​ച്ച് 26നാ​ണ് ഇ​ന്ന​സെ​ന്‍റ് വി​ട​പ​റ​യു​ന്ന​ത്. ഇ​ന്നി​താ ഒ​രു മാ​സ​ത്തി​നി​പ്പു​റം ഏ​പ്രി​ൽ 26ന് ​മാ​മു​ക്കോ​യ​യും വി​ട​പ​റ​ഞ്ഞി​രി​ക്കു​ന്നു.

ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച ഇ​രു​വ​രു​ടെ​യും സി​നി​മ​യി​ലെ വ​ള​ർ​ച്ച​യും ഏ​ക​ദേ​ശം ഒ​രേ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. 1972-ലാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റി​ന്‍റെ ആ​ദ്യ സി​നി​മ. മാ​മു​ക്കോ‌​യ​യു​ടേ​ത് 1979-ലും.



​എ​ന്നാ​ലും ഇ​രു​വ​രു​ടെ​യും സു​വ​ർ​ണ കാ​ല​ഘ​ട്ടം ആ​രം​ഭി​ച്ച​ത് 1980 മു​ത​ലാ​യി​രു​ന്നു. സ​ത്യ​ൻ അ​ന്തി​ക്കാ​ട്, പ്രി​യ​ദ​ർ​ശ​ൻ തു​ട​ങ്ങി​യ സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ളി​ൽ ഇ​രു​വ​രും മ​ത്സ​രി​ച്ച് അ​ഭി​ന​യി​ച്ചു.

ത​ല​യ​ണ​മ​ന്ത്ര​ത്തി​ലെ ആ​ശു​പ​ത്രി​യി​ലെ രം​ഗ​വും ഗ​ജ​കേ​സ​രി​യോ​ഗ​ത്തി​ലെ ഹോ​ട്ട​ലി​ലെ രം​ഗ​വും മ​ലയാ​ളി​ക​ളു​ടെ മ​ന​സി​ൽ എ​ന്നും നി​റ​ഞ്ഞു​നി​ൽ​ക്കും.



പ്രി​യ​ദ​ർ​ശ​ന്‍റെ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ-​അ​റ​ബി​ക്ക​ട​ലി​ന്‍റെ എ​ന്ന ചി​ത്ര​ത്തി​ലാ​യി​രു​ന്നു ഏ​റ്റ​വു​മൊ​ടു​വി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​ത്. ഒ​ടു​വി​ൽ ഇ​ന്ന​സെ​ന്‍റി​ന് പി​ന്നാ​ലെ മാ​മു​ക്കോ‌​യ​യും മ​ട​ങ്ങു​ക​യാ​ണ്. മ​ല​യാ​ളി​ക്കും എ​ന്നും ഓ​ർ​മി​ക്കാ​ൻ ഒ​രു​പാ​ട് ഓ​ർ​മ​ക​ൾ സ​മ്മാ​നി​ച്ച്...