+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ അതിവേഗം വണ്ടി ഓടിക്കുന്നവർക്ക് ജയിൽ ശിക്ഷ

ബെർലിൻ: ജർമനിയിൽ നിശ്ചിത വേഗപരിധി ക്രമാതീമായി ലംഘിച്ച് വണ്ടി ഓടിക്കുന്നവർക്ക് ഇനിമുതൽ ജയിൽ ശിക്ഷ ലഭിക്കും. ഈ നിയമം ജർമൻ പാർലമെന്‍റിന്‍റെ രണ്ട് സഭകളും പാസാക്കി ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക്വാൾട്ടർ സ്റ്റൈൻമ
ജർമനിയിൽ അതിവേഗം വണ്ടി ഓടിക്കുന്നവർക്ക് ജയിൽ ശിക്ഷ
ബെർലിൻ: ജർമനിയിൽ നിശ്ചിത വേഗപരിധി ക്രമാതീമായി ലംഘിച്ച് വണ്ടി ഓടിക്കുന്നവർക്ക് ഇനിമുതൽ ജയിൽ ശിക്ഷ ലഭിക്കും. ഈ നിയമം ജർമൻ പാർലമെന്‍റിന്‍റെ രണ്ട് സഭകളും പാസാക്കി ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക്വാൾട്ടർ സ്റ്റൈൻമയർ ഒപ്പുവച്ചു.

ഇതേവരെ നിശ്ചിത വേഗപരിധി ക്രമാതീമായി ലംഘിച്ച് വണ്ടി ഓടിക്കുന്നവർക്ക് കിട്ടിയിരുന്ന പരമാവധി ശിക്ഷ 400 യൂറോ പിഴയും, ഒരുമാസം ഡ്രൈവിംഗ് ലൈസൻസ് ക്യാൻസലേഷനുമായിരുന്നു. കൂടാതെ ഡ്രൈവിംഗ് ലൈസൻസിൽ രണ്ട് നെഗറ്റീവ് പോയന്‍റ് രേഖപ്പെടുത്തലുമായിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച് നിയമലംഘനത്തിന്‍റെ കാഠിന്യം അനുസരിച്ച് രണ്ടുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം.

റിപ്പോർട്ട്: ജോർജ് ജോണ്‍