+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് ദർശനം 2017 ശനിയാഴ്ച

ബ്രിസ്ബെൻ: സെന്‍റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ദർശനം 2017ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. ബ്രിസ്ബേൻ സെന്‍റ് അൽഫോൻസാ ഇടവകയിലെ സംയുക്ത തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായാണ് സീറോ മലബാർ യൂത്ത്
സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് ദർശനം 2017 ശനിയാഴ്ച
ബ്രിസ്ബെൻ: സെന്‍റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ദർശനം 2017ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. ബ്രിസ്ബേൻ സെന്‍റ് അൽഫോൻസാ ഇടവകയിലെ സംയുക്ത തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായാണ് സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് നേതൃത്വം നൽകുന്ന കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ജൂലൈ 29 ശനിയാഴ്ച 5,30ന് ചെംസൈഡ് വേസ്റ്റ് ക്രേഗ്സ്ലി സ്റ്റേറ്റ് ഹൈസ്കൂൾ ഹാളിൽ(685 ഹാമിൽട്ടണ്‍ റോഡ്) വച്ചു നടക്കുന്ന കൾച്ചറൽ ഫെസ്റ്റിൽ മന്ത്രിമാരും രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. 3,30ന് റവ. ഫാ. വർഗീസ് കേളംപറന്പിൽ മുഖ്യകാർമികനായി വി. കുർബാനയ്ക്കുശേഷം കൾച്ചറൽ ഫെസ്റ്റ് ആരംഭിക്കും.

ക്യൂൻസ്ലാന്‍റിൽ വിവിധ ഭാഗങ്ങളിൽനിന്നുള്ള പങ്കെടുക്കുന്ന ക്രിസ്ത്രീയസംഘഗാനമത്സരം, ചവിട്ടുനാടകം, മാർഗംകളി, ബൈബിൾ അധിഷ്ഠിത നാടകങ്ങൾ വിവിധയിനം ഡാൻസുകൾ തുടങ്ങിയ കൾച്ചറൽ ഫെസ്റ്റിനു കൊഴുപ്പേകും. സിബി ജോസഫ്, ബാസ്റ്റിൻ ആന്‍റണി എന്നിവർ കണ്‍വീനർമാരായ കമ്മിറ്റി കൾച്ചറൽ ഫെസ്റ്റിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാക്കി.

റിപ്പോർട്ട്: ജോളി കരുമത്തി