+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീറോ മലബാർ സഭ ഡബ്ലിൻ യുവജന വിഭാഗം ഒരുക്കുന്ന യുവജനധ്യാനം ഓഗസ്റ്റ് 25, 26 തീയതികളിൽ

ഡബ്ലിൻ: പ്രശസ്ത ധ്യാനഗുരുവും സീറോ മലബാർ സഭയുടെ യൂറോപ്പിലെ യുവജന കോർഡിനേറ്ററുമായ ബിനോജ് മുളവരിക്കൽ അച്ചൻ അയർലണ്ടിലെ യുവജനങ്ങളുടെ സമകാലിക പ്രശ്ന അവലോകനം നടത്തുന്നതിനും ആത്മീയവും ഭൗതികവുമായ ശാക്തീകര
സീറോ മലബാർ സഭ ഡബ്ലിൻ യുവജന വിഭാഗം ഒരുക്കുന്ന യുവജനധ്യാനം ഓഗസ്റ്റ് 25, 26 തീയതികളിൽ
ഡബ്ലിൻ: പ്രശസ്ത ധ്യാനഗുരുവും സീറോ മലബാർ സഭയുടെ യൂറോപ്പിലെ യുവജന കോർഡിനേറ്ററുമായ ബിനോജ് മുളവരിക്കൽ അച്ചൻ അയർലണ്ടിലെ യുവജനങ്ങളുടെ സമകാലിക പ്രശ്ന അവലോകനം നടത്തുന്നതിനും ആത്മീയവും ഭൗതികവുമായ ശാക്തീകരണത്തിനുവേണ്ട മാർഗനിർദേശങ്ങൾ തന്‍റെ അനുഭവങ്ങളിലൂടെ The Burning Bush ധ്യാനത്തിൽ പങ്കുവയ്ക്കാനുമായി എത്തും. ഓഗസ്റ്റ് 25, 26 എന്നീ തീയതികളിൽ ഡബ്ലിനിലെSt. Anne’s church, Bohernabreena, TallaghtÂൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് ധ്യാനം നടക്കുക.

സീറോ മലബാർ സഭയുടെ എല്ലാ മാസ് സെന്‍ററുകളിൽനിന്നുമുള്ള 13 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കായിട്ടാണ് ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. രണ്ടുദിവസത്തെ ധ്യാനത്തിനു ഭക്ഷണം ഉൾപ്പെടെ രജിസ്ട്രേഷന് ഫീസ് 20 യൂറോ ആയിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ തങ്ങളുടെ പേര് www.syromalabar.ie എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 18 വയസിൽ താഴെയുള്ളവർ മാതാപിതാക്കളുടെ സമ്മതപത്രം വെബ്സൈറ്റിൽ ടിക് ചെയ്യേണ്ടതാണ്.

നമ്മുടെ യുവജനങ്ങളുടെ ജീവിതശൈലിയും സാഹചര്യങ്ങളും എങ്ങനെ അവർക്കും സമൂഹത്തിനും ഉപകാരപ്രദമായി പ്രയോജനപ്പെടുത്താമെന്നും കാര്യങ്ങൾ നല്ലവണ്ണം മനസിലാക്കി തീരുമാനങ്ങൾ എങ്ങനെ എടുക്കാമെന്നും കുടുംബബന്ധങ്ങളുടെ ആഴവും സ്നേഹവും എത്രമാത്രം വിലപ്പെട്ടതാണെന്ന് മനസിലാക്കുന്നതിനും ക്രിസ്തുവിനുവേണ്ടി സ്നേഹത്തിന്‍റെ അഗ്നിജ്വാലയായി പ്രകാശിക്കുന്നതിനും ബെർണിംഗ് ബുഷ് ധ്യാനം യുവജനങ്ങൾക്ക് സഹായകമാകും.

മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഈ ധ്യാനത്തിൽ പങ്കെടുപ്പുക്കുന്നതിന് പ്രത്യേകം താൽപര്യം കാണിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും ധ്യാനത്തിലേ ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഫ. ജോസ് ഭരണികുളങ്ങള: 0899741568
ഫാ. ആന്‍റണി ചീരംവേലിൽ എംഎസ്ടി: 0894538926
ബിനു ആന്‍റണി: 0876929846
ജോമോൻ തോമസ്: 0876271228
രാജി ഡോമിസ്: 0892137888

റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്