+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വള്ളംകളി മത്സരത്തിൽ ഗജരാജൻ നീലഗിരി കണ്ണൻ, ചുണ്ടൻ മാതൃകയിൽ വള്ളങ്ങൾ

ലണ്ടൻ: അതിമനോഹരങ്ങളായ വിസ്മയങ്ങളുടെ കലവറയാണ് ജൂലൈ 29 ശനിയാഴ്ച്ച ഡ്രേക്കോട്ട് വാട്ടർ പാർക്കിൽ വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്നതിനും ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി എത്തിച്
വള്ളംകളി മത്സരത്തിൽ ഗജരാജൻ നീലഗിരി കണ്ണൻ, ചുണ്ടൻ  മാതൃകയിൽ വള്ളങ്ങൾ
ലണ്ടൻ: അതിമനോഹരങ്ങളായ വിസ്മയങ്ങളുടെ കലവറയാണ് ജൂലൈ 29 ശനിയാഴ്ച്ച ഡ്രേക്കോട്ട് വാട്ടർ പാർക്കിൽ വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്നതിനും ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി എത്തിച്ചേരുന്ന യുകെ മലയാളികൾക്കായി സംഘാടകസമിതി ഒരുക്കിയിരിക്കുന്നത്. യഥാർത്ഥ കൊന്പനാനയുടെ ഗാംഭീര്യത്തോടു കൂടിയുള്ള ഗജരാജൻ നീലഗിരി കണ്ണൻ, ചുണ്ടൻ വള്ളങ്ങളുടെ മാതൃകയിലേയ്ക്ക് മത്സരവള്ളങ്ങളെ മാറ്റിയെടുക്കുന്നതിനുള്ള അമരവും അണിയവും, മാഞ്ചസ്റ്ററിൽ നിന്നും 40 അംഗ ശിങ്കാരി മേളം, അവതരണഗാനവും നൃത്തകലാ രൂപങ്ങളും ഉൾപ്പെടെ മത്സരങ്ങളുടെ ഇടവേളകളിൽ വേദിയിൽ മാസ്മരിക പ്രകടനം നടത്തുവാൻ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഇനങ്ങളും, പാർക്കിൽ കുട്ടികൾക്കായുള്ള അതിവിപുലമായ സ്ഥിരം പ്ലേ ഏരിയായ്ക്ക് പുറമേ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കാർണിവലും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലാദ്യമായി മലയാളി സമൂഹത്തിനിടയ്ക്ക് അവതരിപ്പിക്കപ്പെടുന്ന ഗജരാജൻ നീലഗിരി കണ്ണൻ, യഥാർത്ഥ കൊന്പനാനയുടെ തലയെടുപ്പും ഗാംഭീര്യവുമുള്ള മെക്കാനിക്കൽ ആനയാണ്. ശരാശരി യഥാർത്ഥ ആനകളുടെ വലുപ്പമായ രണ്ടര മീറ്റർ ഉയരവും നാല് മീറ്ററോളും നീളവുമുള്ള നീലഗിരി കണ്ണൻ നെറ്റിപ്പട്ടവും അണിഞ്ഞ് മുത്തുക്കുടകളുടെ അകന്പടിയിൽ ശനിയാഴ്ച്ച രാവിലെ മുതൽ ഡ്രേക്കോട്ട് പാർക്കിൽ സജ്ജമായിരിക്കും. ഉദ്ഘാടനം കഴിഞ്ഞാൽ കുട്ടികൾക്ക് ആനപ്പുറത്ത് കയറുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇത് പാസ്സ് അനുസരിച്ച് നിയന്ത്രണവിധേയമായിരിക്കും.
||
യുകെയിൽ തന്നെ വളരെ അപൂർവമാണ് മെക്കാനിക്കൽ ആനകൾ. മലയാളികൾക്കിടയിൽ ആദ്യമായിട്ടാണ് മെക്കാനിക്കൽ ആന എത്തിച്ചേർന്നിരിക്കുന്നത്. ഇന്നലെ ഡ്രേക്കോട്ട് പാർക്കിൽ നീലഗിരി കണ്ണനെ എത്തിക്കുകയുണ്ടായി. ഇവന്‍റ് സ്വാഗതസംഘം ചെയർമാൻ മാമ്മൻ ഫിലിപ്പ്, ഭാരവാഹികളായ റോജിമോൻ വറുഗ്ഗീസ്, അഡ്വ. എബി സെബാസ്റ്റ്യൻ, ഡിക്സ് ജോർജ്, പോൾസണ്‍ മാത്യു, ദീപേഷ് സ്ക്കറിയ, ഷാജു ബാൻബറി എന്നിവരുടെ നേതൃത്വത്തിൽ ആനയെ ഏറ്റുവാങ്ങി. ഇവന്‍റ് ദിവസം നീലഗിരി കണ്ണന്‍റെ ചുമതല സുരേഷ്കുമാർ നോർത്താംപ്ടണ് ആയിരിക്കും. ഇവന്‍റിലെ കേറ്ററിങ് പാർട്ട്ണേഴ്സ് ആയ റോതർഹാം നീലഗിരി റെസ്റ്റോറന്‍റ് ഗ്രൂപ്പാണ് മെക്കാനിക്കൽ ആനയെ വാങ്ങുന്നതിന് സ്പോണ്‍സർ ചെയ്തത്.

പൂരത്തിന്‍റെ നാട്ടിൽ നിന്നുമെത്തിയ യുകെയിലെ പ്രമുഖചെണ്ടമേള വിദഗ്ധൻ ശ്രീ. രാധേഷ് നായരുടെ നേതൃത്വത്തിലുള്ള ശിങ്കാരി മേളമാണ് പ്രഥമ വള്ളം കളി മത്സരത്തിന് ശബ്ദ സൗന്ദര്യം നൽകുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഈ രംഗത്ത് പ്രവർത്തിക്കുന്ന രാധേഷിന് ബ്രിട്ടനിലും കേരളത്തിലും ഒട്ടേറെ ശിഷ്യസന്പത്തുണ്ട്. തന്‍റെ തന്നെ ശിഷ്യ·ാരായ മാഞ്ചസ്റ്റർ മേളം, റിഥം വാറിംഗ്ട്ടണ്‍, ബോൾട്ടൻ ബീറ്റ്സ് എന്നീ ടീമുകളിലെ 36 അംഗങ്ങളാണ് ഇംഗ്ലണ്ടിലെ വേന്പനാട്ടു കായലിൽ എത്തിച്ചേരുക. ഇതോടെ ബ്രിട്ടന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ചെണ്ടമേളം പരമാവധി ഭംഗിയാക്കാനുള്ള പരിശീലനങ്ങളാണ് നടന്നു വരുന്നതെന്ന് ടീം കോർഡിനേറ്ററും യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്‍റുമായ ഷിജോ വർഗീസ് അറിയിച്ചു.

പാർക്കിൽ കുട്ടികൾക്കായുള്ള അതിവിപുലമായ സ്ഥിരം പ്ലേ ഏരിയായ്ക്ക് പുറമേ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കാർണിവലും ഉണ്ടായിരിക്കുന്നതാണ്. മിഡ്?ലാന്‍റ്സിലെ പ്രമുഖ കിഡ്സ് എന്‍റർടെയിന്‍റ്മെന്‍റ് കന്പനിയായ ആപ്പിൾടണ്‍സ് ഫണ്‍ ഫെയർ എന്ന കന്പനിയാണ് ഇത് നടത്തുന്നതിന്. ഈ റൈഡുകൾക്ക് മിതമായ നിരക്ക് ഈടാക്കുന്നതായിരിക്കും.

സ്പോണ്‍സർമാരെ കൂടാതെ മറ്റുള്ളവർക്കും കാർണിവൽ പാർക്കിൽ സ്റ്റാളുകൾ അനുവദിക്കുന്നതാണ്. സ്റ്റാളുകൾ നടത്തുന്നതിന് താത്പര്യമുള്ളവർക്ക് ഇനിയും സമീപിക്കാവുന്നതാണെന്ന് സ്വാഗതസംഘം ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു. പരിപാടിയുടെ വിശദ വിവരങ്ങൾക്ക്; മാമ്മൻ ഫിലിപ്പ് (ചെയർമാൻ): 07885467034, റോജിമോൻ വർഗ്ഗീസ് (ചീഫ് ഓർഗനൈസർ): 07883068181എന്നിവരെ ബന്ധപ്പെടാവുന്നതാണ്.