+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.രാജീവ് ജർമനിയിൽ

ബർലിൻ: മികച്ച പാർലമെന്േ‍ററിയൻ എന്ന ബഹുമതി നേടിയ പി.രാജീവ് എക്സ് എം.പി. തിങ്കളാഴ്ച ജർമനിയിലെത്തി. ഇക്കൊല്ലത്തെ ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി പുരസ്കാരം ഏറ്റുവാങ്ങാൻ ജിഎംഎഫിന്‍റെ ക്ഷണപ്രകാരമാണ് പി.രാജീ
പി.രാജീവ് ജർമനിയിൽ
ബർലിൻ: മികച്ച പാർലമെന്േ‍ററിയൻ എന്ന ബഹുമതി നേടിയ പി.രാജീവ് എക്സ് എം.പി. തിങ്കളാഴ്ച ജർമനിയിലെത്തി. ഇക്കൊല്ലത്തെ ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി പുരസ്കാരം ഏറ്റുവാങ്ങാൻ ജിഎംഎഫിന്‍റെ ക്ഷണപ്രകാരമാണ് പി.രാജീവ് ജർമനിയിലെത്തിയത്. ജർമനിയിലെ കൊളോണിൽ എത്തിയ പി.രാജീവിനെ ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, ഭാര്യ ജെമ്മ, മാധ്യമപ്രവർത്തകൻ ജോസ് കുന്പിളുവേലിൽ എന്നിവർ ചേർന്നു സ്വീകരിച്ചു. തുടർന്ന് ആയിരത്തി ഇരുനൂറാം വർഷം ഗോഥിക് വാസ്തുവിദ്യയിൽ നിർമ്മിച്ച കൊളോണിലെ റൈൻ നദിക്കരയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ കത്തീഡ്രൽ (ഡോം) സന്ദർശിച്ചു.

ജർമനിയിലെത്തിയ പി.രാജീവ് ഡ്യൂസ്സൽഡോർഫ്, കൊളോണ്‍, ബർലിൻ, കാറൽ മാർക്സിന്‍റെ ജ·സ്ഥലമായ ട്രിയർ, അവിടെയുള്ള കാറൽ മാർക്സ് മ്യൂസിയം എന്നിവ സന്ദർശിച്ച ശേഷം പാരീസിലേയ്ക്കു പോകും. പാരീസ് സന്ദർശനം കഴിഞ്ഞു ശനിയാഴ്ച ജർമനിയിലെത്തുന്ന പി.രാജീവ് ജിഎംഎഫിന്‍റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് നെതർലാന്‍റിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണിയിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും. മികച്ച വ്യവസായിക്കുള്ള ഇക്കൊല്ലത്തെ അവാർഡ് തദവസരത്തിൽ തൃശൂരിലെ വ്യവസായി പോൾ തച്ചിൽ സ്വീകരിയ്ക്കും.

ജൂലൈ 26 ന് ആരംഭിയ്ക്കുന്ന പ്രവാസി സംഗമം ജർമനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിലാണ് നടക്കുന്നത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന സംഗമം. ജൂലൈ 30നു സമാപിക്കും. അപ്പച്ചൻ ചന്ദ്രത്തിൽ സണ്ണിവേലൂക്കാരൻ, ലില്ലി ചക്യാത്ത്, എൽസി വേലൂക്കാരൻ, ജെമ്മ ഗോപുരത്തിങ്കൽ എന്നിവരാണ് സംഗമത്തിന് നേതൃത്വം നൽകുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ