കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വ്യാഴാഴ്ച ആരംഭിച്ചു. നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലറായാണ് ഒരുക്കുന്നത്.
എഡി 1877 സെൻസ് ലോഞ്ച് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷിജു മിസ്പ, ബിനിൽ തോമസ്, സനൂപ് സത്യൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
ബൈജു സന്തോഷ്, സുധീർ കരമന, അനു മോൾ, പ്രേംകുമാർ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ, സംവിധായകൻ തുളസീദാസ്, ലഷ്മി ദേവൻ, ഗീതി സംഗീത, അരുൺ പുനലൂർ, കല്യാൺ ഖാനാ എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ - അനീഷ് വി.ശിവദാസ്, സനൂപ് സത്യൻ. ഗാനങ്ങൾ - ദീപക് ചന്ദ്രൻ. സംഗീതം - അനു വി., ഇവാൻ. ഛായാഗ്രഹണം - ജോ ക്രിസ്റ്റോ സേവ്യർ. എഡിറ്റിംഗ് - വിഷ്ണു വേണുഗോപാൽ. കലാസംവിധാനം - മനോജ് മാവേലിക്കര. മേക്കപ്പ്-ഒക്കൽ ദാസ്. കോസ്റ്റ്യും ഡിസൈൻ - റാണാ പ്രതാപ്.
എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ് -സുധൻ രാജ്, ലഷ്മി ദേവൻ, പ്രവീൺ എസ്., ശരത്ത് എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഉണ്ണി.സി. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- സജി കുണ്ടറ, രാജേഷ് ഏലൂർ. പ്രൊഡക്ഷൻ കൺട്രോളർ - സുനിൽ പേട്ട, പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - വിദ്യാസാഗർ.