+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി പുരസ്കാരം പി.രാജീവിനും, പോൾ തച്ചിലിനും

കൊളോണ്‍: ജർമനി ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ഗ്ലോബൽ മലയാളി ഫെഡറേഷന്‍റെ (ജിഎംഎഫ്) ഈ വർഷത്തെ പ്രവാസി പുരസ്കാരത്തിന് രാജ്യസഭ മുൻ എംപി പി.രാജീവും, മികച്ച വ്യവസായ സംരംഭക അവാർഡിന് തൃശൂരിലെ പ്രമുഖ വ്യവ
ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി പുരസ്കാരം പി.രാജീവിനും, പോൾ തച്ചിലിനും
കൊളോണ്‍: ജർമനി ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ഗ്ലോബൽ മലയാളി ഫെഡറേഷന്‍റെ (ജിഎംഎഫ്) ഈ വർഷത്തെ പ്രവാസി പുരസ്കാരത്തിന് രാജ്യസഭ മുൻ എംപി പി.രാജീവും, മികച്ച വ്യവസായ സംരംഭക അവാർഡിന് തൃശൂരിലെ പ്രമുഖ വ്യവസായി പോൾ തച്ചിലും അർഹരായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും നല്ല പാർലമെന്േ‍ററിയൻ എന്ന ബഹുമതിയാണ് പി.രാജീവിന് സമ്മാനിക്കുക.

ജർമനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ ജൂലൈ 26 മുതൽ 30 വരെ നടക്കുന്ന ഇരുപത്തിയെട്ടാമത് പ്രവാസി സംഗമത്തിന്‍റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായ നെതർലാന്‍റ്സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി അവാർഡ് സമ്മാനിക്കുമെന്ന് ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ അറിയിച്ചു.

26 ന് ബുധനാഴ്ച വൈകുന്നേരം ആരംഭിയ്ക്കുന്ന സംഗമം ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ ഉദ്ഘാടനം ചെയ്യും. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പ്രവാസി സംഗമത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രഗത്ഭരായ പ്രഫ. ഡോ.രാജപ്പൻ നായർ (യു.എസ്.എ), ഡോ. ജോസഫ് തെരുവത്ത് (ജർമനി), ഡോ. കമലമ്മ (നെതർലാന്‍റ്സ്), സോജൻ ജോസഫ് (യുകെ.), സിറിയക് ചെറുകാട് (ഓസ്ട്രിയ), അഡ്വ. സേവ്യർ ജൂലപ്പൻ (സ്വിറ്റ്സർലണ്ട്), പോൾ തച്ചിൽ (ഇന്ത്യ) എന്നിവർ പങ്കെടുക്കുമെന്ന് ജിഎംഎഫ് ഇക്കണോമിക്ക് ഫോറം പ്രസിഡന്‍റ് അഡ്വ. സേവ്യർ ജൂലപ്പൻ എന്നിവർ അറിയിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന കലാകാര·ാരുടെ നേതൃത്വത്തിൽ നടക്കുന്ന കലാസായാഹ്നം പ്രവാസി സംഗമത്തിനു കൊഴുപ്പേകും. പ്രവാസി സംഗമത്തിന്‍റെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ജെമ്മ ഗോപുരത്തിങ്കൽ, സണ്ണി വേലുക്കാരൻ, ലില്ലി ചക്യത്ത്, വർഗ്ഗീസ് ചന്ദ്രത്തിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും പ്രവർത്തിയ്ക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ