+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവം നവംബർ 4ന്

ബ്രിസ്റ്റോൾ: നവംബർ 4ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീൻവേ സെന്‍ററിൽ പ്രത്യേകം തയ്യാറാക്കുന്ന 11 സ്റ്റേജുകളിലായി 21 കലോത്സവ ഇനങ്ങളിലായിട്ടാണ് കലോത്സവ മത്സരങ്ങൾ നടക്കുന്നത്.യൂറോപ്പിലെ ഏറ്റവും വലിയ ബ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവം നവംബർ 4ന്
ബ്രിസ്റ്റോൾ: നവംബർ 4ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീൻവേ സെന്‍ററിൽ പ്രത്യേകം തയ്യാറാക്കുന്ന 11 സ്റ്റേജുകളിലായി 21 കലോത്സവ ഇനങ്ങളിലായിട്ടാണ് കലോത്സവ മത്സരങ്ങൾ നടക്കുന്നത്.യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവമാണ്. രൂപതയുടെ എല്ലാ റീജിയണുകളിൽ നിന്നുള്ള പ്രാതിനിധ്യം ഇക്കുറിയുണ്ടാകുമെന്നുറപ്പാണ്.

ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്ഥാപിതമായതിനുശേഷം രൂപതയുടെ നേതൃത്വത്തിൽ ആദ്യമായി നടക്കുന്ന ബൈബിൾ കലോത്സവം ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ ഉത്ഘാടനം ചെയ്യും. രൂപതാ മത്സരങ്ങൾക്ക് മുന്നോടിയായി ഗ്രേറ്റ് ബ്രിട്ടൻ മുഴുവൻ വ്യാപിച്ചു കിടക്കുന്ന സീറോ മലബാർ സഭയുടെ എട്ട് റീജയണുകളിലായി ആദ്യഘട്ട മത്സരങ്ങൾ നടക്കും.

ഒക്ടോബർ 14നു മുന്പ് എല്ലാ റീജിയണിലെ മത്സരങ്ങളും പൂർത്തിയാക്കും.അതാത് റീജിയണുകളിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനംവാങ്ങുന്നവരാണ് നവംബർ 4ന് നടക്കുന്ന രൂപതാ ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കുന്നത്. ബ്രിസ്റ്റോളിലെ ഗ്രീൻവേ സെന്‍ററിൽ പ്രത്യേകം സജ്ജമാക്കുന്ന 11 വേദികളിലായി 21 ഇനങ്ങളിൽ വിവിധ പ്രായങ്ങളിലായി കുട്ടികൾ പങ്കെടുക്കും. മത്സരങ്ങളുടെ ഘടനയും നിയമാവലിയും പൂർത്തിയായി. വിവരങ്ങളെല്ലാം ബൈബിൾ കലോത്സവത്തിന്‍റെ വെബ്സൈറ്റിലുണ്ട് .

സീറോ മലബാർ സഭയിലെ കുട്ടികളിൽ ബൈബിൾ സംബന്ധമായ അറിവുകൾ വളർത്തുവാൻ കളികളിലൂടെയും കാര്യങ്ങളിലൂടെയും ഈശോയെ രുചിച്ചറിയുവാനും ഈശോയിൽ അലിഞ്ഞുചേർന്ന് തങ്ങളുടെ ജീവിതത്തിൽ പകർത്തുവാൻ വേണ്ടി ഒരുക്കിയ ബൈബിൾ കലോത്സവം ഈ വർഷം അതിഗംഭീരമായാണ് നടത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസം ബ്രിസ്റ്റോൾ ഇടവകയിലെ വേദപാഠ വിദ്യാർത്ഥികളുടെ വാർഷിക ആഘോഷ പരിപാടിയ്ക്കിടെ മാർ ജോസഫ് സ്രാന്പിക്കൽ പിതാവാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്.കൂടുതൽ വിവരങ്ങൾക്ക് വേേു://ൊലഴയയശയഹലസമഹീമ്മേൊ.രീാ/ ൽ ലഭിക്കുന്നതാണ്.

കലോത്സവം ഡയറക്ടർ:ഫാ പോൾ വെട്ടിക്കാട്ട്
ചീഫ്കോർഡിനേറ്റർ: സിജി വാദ്യാനത്ത്(07734303945)

റീജണൽ കോർഡിനേറ്റർമാർ:
ഗ്ലാസ്ഗോ- ഫാ ജോസഫ് വെന്പത്തറ
പ്രസ്റ്റണ്‍- ഫാ സജി തോട്ടത്തിൽ
മാഞ്ചസ്റ്റർ- ഫാ തോമസ് തളിക്കൂട്ടത്തിൽ
ബ്രിസ്റ്റോൾ- കാർഡിഫ്ഫാ പോൾ വെട്ടിക്കാട്ട്
കവൻട്രി- ഫാ ജെയ്സണ്‍ കരിപ്പായി
സൗത്താംപ്റ്റണ്‍- ഫാ ടോമി ചിറക്കൽമണവാളൻ
ലണ്ടൻ- ഫാ സെബാസ്റ്റ്യൻ ചന്പകല
കേംബ്രിഡ്ജ്-ഫാ ടെറിൻ മുല്ലക്കര

റിപ്പോർട്ട്: ഫാ. ബിജു ജോസഫ്