മലയാളം ക്ലാസ് ആരംഭിച്ചു
04:19 PM Jul 22, 2017 | Deepika.com
ബംഗളൂരു: രാജരാജേശ്വരി നഗർ സ്വർഗറാണി ദേവാലയത്തിൽ യംഗ് കപ്പിൾസ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ സ്റ്റഡി സെന്ററിനു തുടക്കമായി. ഫോറോനാ വികാരി ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. മലയാളം മിഷൻ കമ്മിറ്റി അംഗങ്ങളായ ദാമോദരൻ, ഷാഹിന എന്നിവർ മലയാളം മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും കുട്ടികൾക്ക് ആമുഖ ക്ലാസ് നടത്തുകയും ചെയ്തു. അധ്യാപകരായ ത്രേസ്യാമ്മ, ആശാ സജി, മാണ്ഡ്യ രൂപത പാസ്റ്ററൽ കൗണ്‍സിൽ കേന്ദ്രകമ്മിറ്റി അംഗം കെ.ജെ. ജോണ്സൻ, യംഗ് കപ്പിൾസ് അപ്പോസ്തലെറ്റ് ഭാരവാഹികളായ ജിസോ ജോസ്, ജോമി തെങ്ങനാട്ട്, നിയ ജാക്സണ് എന്നിവർ പ്രസംഗിച്ചു.