+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശികൾക്ക് ഉയർന്ന ഫീസ്: ജർമൻ യൂണിവേഴ്സിറ്റികളെ ബാധിക്കും

ബെർലിൻ: യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് ഉയർന്ന ഫീസ് ഏർപ്പെടുത്താനുള്ള രണ്ട് ജർമൻ സ്റ്റേറ്റുകളുടെ തീരുമാനം യൂണിവേഴ്സിറ്റികളെ ബാധിക്കുമെന്ന് വിമർശനമുയരുന്നു.ബാഡൻ വുർട്ടംബർഗ്, നോർ
വിദേശികൾക്ക് ഉയർന്ന ഫീസ്: ജർമൻ യൂണിവേഴ്സിറ്റികളെ ബാധിക്കും
ബെർലിൻ: യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് ഉയർന്ന ഫീസ് ഏർപ്പെടുത്താനുള്ള രണ്ട് ജർമൻ സ്റ്റേറ്റുകളുടെ തീരുമാനം യൂണിവേഴ്സിറ്റികളെ ബാധിക്കുമെന്ന് വിമർശനമുയരുന്നു.

ബാഡൻ വുർട്ടംബർഗ്, നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സ്റ്റേറ്റുകൾ വരുമാന വർധന ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, യുകെയിൽ സമാന നടപടി വിദേശ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറയാൻ ഇടയാക്കിയിരുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ബാഡൻ വുർട്ടംബർഗിലാണ് തീരുമാനം ആദ്യം പ്രാബല്യത്തിൽ വരുന്നത്. തീരുമാനം വരുന്നതിനു മുൻപ് അഡ്മിഷൻ നേടിയവർക്കും ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഫീസ് ഇളവ് നൽകും. സെമസ്റ്ററിന് 1500 യൂറോയാണ് യൂറോപ്പിനു പുറത്തുനിന്നുള്ളവർക്ക് ചുമത്താൻ പോകുന്ന പൊതു ഫീസ്. നോർത്ത് റൈൻ വെസ്റ്റ്ഫാലിയയും ഇതേ നിരക്ക് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ നിയമം അടുത്ത സെമസ്റ്ററിലാണ് പ്രാബല്യത്തിലാവുക.

ഉയർന്ന ഫീസ് വഴി പ്രതിവർഷം നൂറു മില്യണ്‍ യൂറോ അധിക വരുമാനമാണ് സർക്കാരുകൾ പ്രതീക്ഷിക്കുന്നത്. എന്നാൽ, വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറയുകയും അവർ മറ്റു സ്റ്റേറ്റുകളോ മറ്റു രാജ്യങ്ങളോ തേടി പോകുകയും ചെയ്യുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ടുതന്നെ മേലിൽ ജർമനിയിലേയ്ക്കുള്ള വിദ്യാർഥികളുടെ വരവിൽ കുറവുണ്ടുവുമെന്നു മാത്രമല്ല സർവകലാശാലകൾ വിദ്യാർഥികളുടെ അഭാവത്തിൽ നിശ്ചലമാവുകതന്നെ ചെയ്യും.

നിലവിൽ ഒട്ടനവധി വിദ്യാർഥികൾ ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി ജർമനിയിൽ എത്തുന്നുണ്ട്. എന്നാൽ ഫീസ് വർധിപ്പിച്ചത് വിദ്യാർഥികളുടെ സാന്പത്തിക ചെലവു ഉയർത്തുമെന്നു മാത്രമല്ല ജീവിക്കാനുള്ള ഉപാധികൾ വീട്ടിൽ നിന്നുതന്നെ കൊണ്ടുവരേണ്ടിവരും. പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ചെയ്ത് പരിമിതമായി ജീവിക്കാനുള്ള വകയുണ്ടാക്കാൻ ജർമൻ സർക്കാർ ഇപ്പോൾ അനുവദിച്ചിട്ടുണ്ടങ്കിലും ഫീസ് വർധനയിലൂടെ ഇത്തരക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കാനേ പുതിയ നിയമംകൊണ്ടു സാധിക്കുകയുള്ളു എന്നും വിമർശനം ഉയരുന്ന സാഹചര്യത്തിൽ പുതിയ നിയമത്തിൽ അയവു വരുത്തണമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ആവശ്യപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ