+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ബെർലിൻ:ഗ്ലോബൽ മലയാളി ഫെഡറേഷന്‍റെ നേതൃത്വത്തിലുള്ള ഇരുപത്തിയെട്ടാമത് പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.ജർമനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ
ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
ബെർലിൻ:ഗ്ലോബൽ മലയാളി ഫെഡറേഷന്‍റെ നേതൃത്വത്തിലുള്ള ഇരുപത്തിയെട്ടാമത് പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ജർമനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ ജൂലൈ 26 മുതൽ 30 വരെയാണ് സംഗമം.

ജൂലൈ 26 ന്(ബുധൻ) വൈകുന്നേരം ഏഴിന് ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസാപ്രസംഗങ്ങൾ നടത്തും. ചർച്ചകൾ, യോഗാ, കലാസായാഹ്നങ്ങൾ, ഗാനമേള തുടങ്ങിയ പരിപാടികളാണ് അഞ്ചുദിന ങ്ങളിലായി അരങ്ങേറുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ