+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്റ്റോളിൽ ഫാ. അരുണ്‍ കലമറ്റം നയിക്കുന്ന സെമിനാർ 23ന്

ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബ്രിസ്റ്റോൾ കാർഡിഫ് റീജണൽ അഭിഷേകാഗ്നി 2017 കണ്‍വൻഷന്‍റെ വോളന്‍റിയേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ജൂലൈ 23ന് (ഞായർ) നടക്കും. ഫിഷ്പോണ്ട്സ് സെന്‍റ് ജോസഫ്
ബ്രിസ്റ്റോളിൽ ഫാ. അരുണ്‍ കലമറ്റം നയിക്കുന്ന സെമിനാർ 23ന്
ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബ്രിസ്റ്റോൾ കാർഡിഫ് റീജണൽ അഭിഷേകാഗ്നി 2017 കണ്‍വൻഷന്‍റെ വോളന്‍റിയേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ജൂലൈ 23ന് (ഞായർ) നടക്കും. ഫിഷ്പോണ്ട്സ് സെന്‍റ് ജോസഫ് ദേവാലയത്തിൽ ഉച്ചക്ക് ഒന്നു മുതലാണ് ട്രെയിനിംഗ് പോഗ്രാം.

പാലക്കാട് രൂപതാംഗവും റോമിലെ ദൈവശാസ്ത്ര ഗവേഷണ വിദ്യാർഥിയും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തെ (Catechism of the Catholic Church) കുറിച്ച് പാണ്ഡിത്യം നേടിയിട്ടുള്ള ഫാ. അരുണ്‍ കലമറ്റം ആണ് പരിപാടി നയിക്കുന്നത്. വിശുദ്ധ കുർബാനയോടെ അഞ്ചിന് അവസാനിക്കുന്ന പരിപാടിയിലേക്ക് ബ്രിസ്റ്റോൾ കാർഡിഫ് റീജണിന്‍റെ കീഴിലുള്ള എല്ലാ കുർബാന സെന്‍ററുകളിൽനിന്നുമുള്ള വോളന്‍റിയേഴ്സ് പരിപാടിയിൽ പങ്കെടുക്കേണ്ടതാണ്.

മാർ ജോസഫ് സ്രാന്പിക്കലിന്‍റേയും ഫാ. സോജി ഓലിക്കലിന്‍റേയും നേതൃത്വത്തിൽ ജൂണ്‍ ആറിന് നടത്തിയ ഒരുക്ക ധ്യാനത്തിൽ തീരുമാനിച്ചതനുസരിച്ചാണ് വോളന്‍റിയേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം.