ലിറ്റിൽ ഫ്ളവർ മ്യൂസിക് കണ്‍സർട്ട് സെപ്റ്റംബറിൽ
04:11 PM Jul 21, 2017 | Deepika.com
ബംഗളൂരു: കൊത്തന്നൂർ ദിണ്ണ ചെറുപുഷ്പ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ലിറ്റിൽ ഫ്ളവർ മ്യൂസിക് കണ്‍സർട്ട് സെപ്റ്റംബർ 17ന് ഇലക്ട്രോണിക് സിറ്റിയിലുള്ള വൈറ്റ് ഫെദർ കണ്വൻഷൻ ഹാളിൽ നടക്കും. പിന്നണി ഗായകരായ വിജയ് യേശുദാസ്, അഫ്സൽ, ജ്യോത്സ്ന എന്നിവരാണ് ഗാനമേളയ്ക്ക് നേതൃത്വം നല്‍കുന്നത്. തുടർന്ന് ഷാജു നവോദയ നയിക്കുന്ന ഹാസ്യപരിപാടിയും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോണ്‍: 9538115155, 9448819797, 9535422001.