+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദർ തെരേസയുടെ സാരിക്ക് പകർപ്പവകാശം

ബെർലിൻ: മദർ തെരേസ ധരിച്ചിരുന്ന നീല ബോർഡറുള്ള വെള്ള സാരിക്ക് അവർ സ്ഥാപിച്ച മഠത്തിലെ സന്ന്യാസിനിമാർ പകർപ്പവകാശം സ്വന്താക്കി. മദർ സ്ഥാപിച്ച കോൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി തന്നെയാണ് പകർപ്പവകാശം
മദർ തെരേസയുടെ സാരിക്ക് പകർപ്പവകാശം
ബെർലിൻ: മദർ തെരേസ ധരിച്ചിരുന്ന നീല ബോർഡറുള്ള വെള്ള സാരിക്ക് അവർ സ്ഥാപിച്ച മഠത്തിലെ സന്ന്യാസിനിമാർ പകർപ്പവകാശം സ്വന്താക്കി.

മദർ സ്ഥാപിച്ച കോൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി തന്നെയാണ് പകർപ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്. ബൗദ്ധിക സ്വത്തവകാശം എന്ന നിലയിൽ ഇന്ത്യൻ ട്രേഡ്മാർക്സ് രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഇതു പ്രകാരം സാരിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതോ പുസ്തകങ്ങളിലോ സിനിമകളിലോ കലണ്ടറുകളിലോ പ്രദർശിപ്പിക്കുന്നതോ പണം നൽകിയാവണം.

1979 ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹയായ മദറിനെ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ