+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിയന്ന മലയാളി അസോസിയേഷൻ നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

വിയന്ന: ഓസ്ട്രിയയിലെ ആദ്യ മലയാളി അസോസിയേഷനായ വിയന്ന മലയാളി അസോസിയേഷൻ (വിഎംഎ) കേരളത്തിലെ നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കൂലി കുറഞ്ഞാലും സേവനം മുടങ്ങരുത് എന്ന രീതി ക്രൂരതയാണെന്നു
വിയന്ന മലയാളി അസോസിയേഷൻ നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
വിയന്ന: ഓസ്ട്രിയയിലെ ആദ്യ മലയാളി അസോസിയേഷനായ വിയന്ന മലയാളി അസോസിയേഷൻ (വിഎംഎ) കേരളത്തിലെ നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കൂലി കുറഞ്ഞാലും സേവനം മുടങ്ങരുത് എന്ന രീതി ക്രൂരതയാണെന്നും സാധാരണ ജീവിത നിലവാരത്തിലെങ്കിലും ജീവിക്കാനുള്ള വേതനം ബന്ധപ്പെട്ട അധികാരികൾ കേരളത്തിലെ നഴ്സുമാർക്ക് ഉറപ്പാക്കണമെന്നും വിഎംഎ ആവശ്യപ്പെട്ടു.

സ്വന്തം നാട്ടിൽ അന്തസായി ജീവിക്കാനുള്ള വേതനം നഴ്സിംഗ് തൊഴിലാക്കിയവർക്ക് ലഭ്യമാക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. അർഹമായ വേതനം നേടിയെടുക്കാൻ നഴ്സുമാർ നടത്തുന്ന അവകാശ സമരത്തിന് വിയന്ന മലയാളി അസോസിയേഷന്‍റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും പ്രസിഡന്‍റ് സോണി ചേന്നുംകര, ജനറൽ സെക്രട്ടറി സുനീഷ് മുണ്ടിയാനിക്കൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജോബി ആന്‍റണി