+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോക്ക് മരിയൻ തീർത്ഥാടനവും വി.കുർബാനയും സെപ്റ്റംബർ രണ്ടിന്

ഡബ്ലിൻ: അയർലൻഡിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ വിശുദ്ധ ദൈവമാതാവിന്‍റെ എട്ടു നോന്പിനോടനുബന്ധിച്ചു നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് സൈക്കിൾ തീർത്ഥയാത്രയും, സെപ്റ്റംബർ
നോക്ക് മരിയൻ തീർത്ഥാടനവും വി.കുർബാനയും സെപ്റ്റംബർ രണ്ടിന്
ഡബ്ലിൻ: അയർലൻഡിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ വിശുദ്ധ ദൈവമാതാവിന്‍റെ എട്ടു നോന്പിനോടനുബന്ധിച്ചു നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് സൈക്കിൾ തീർത്ഥയാത്രയും, സെപ്റ്റംബർ രണ്ടിനു ശനിയാഴ്ച രാവിലെ 10 .30 ന് വി .കുർബാനയും അർപ്പിക്കപ്പെടുന്നു.

കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ഭദ്രാസനത്തിലെ ബഹു .വൈദീകരുടെ സഹകാർമ്മികത്വത്തിലും അർപ്പിക്കപ്പെടുന്ന വി.കുർബ്ബാനയിൽ സംബന്ധിച്ചു വി.ദൈവമാതാവിന്‍റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: പോൾ പീറ്റർ