+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രെ​യും ഭ​യ​പ്പെ​ട​രു​ത്; സൗ​ഹൃ​ദം ന​ടി​ക്കു​ന്ന ക​ള്ള​ന്മാ​രെ തി​രി​ച്ച​റി​യ​ണം: ഹ​രീ​ഷ് പേ​ര​ടി

സ​ത്യം പ​റ​യാ​ൻ തു​ട​ങ്ങു​മ്പോ​ൾ ക​ള്ള​ൻ​മാ​ര്‍ അ​സ്വ​സ്ഥ​രാ​കു​ന്ന​ത് പ്ര​കൃ​തി നി​യ​മ​മാ​ണെ​ന്ന് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. വ​ന്ദേ ഭാ​ര​തി​ന് ഭാ​വി​യി​ൽ 130 കി​ലോ മീ​റ്റ​ർ വേ​ഗ​ത ഉ​ണ്ടാ​യാ​ൽ ബി​ജെ​പി​ക്
ആ​രെ​യും ഭ​യ​പ്പെ​ട​രു​ത്; സൗ​ഹൃ​ദം ന​ടി​ക്കു​ന്ന ക​ള്ള​ന്മാ​രെ തി​രി​ച്ച​റി​യ​ണം: ഹ​രീ​ഷ് പേ​ര​ടി

സ​ത്യം പ​റ​യാ​ൻ തു​ട​ങ്ങു​മ്പോ​ൾ ക​ള്ള​ൻ​മാ​ര്‍ അ​സ്വ​സ്ഥ​രാ​കു​ന്ന​ത് പ്ര​കൃ​തി നി​യ​മ​മാ​ണെ​ന്ന് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. വ​ന്ദേ ഭാ​ര​തി​ന് ഭാ​വി​യി​ൽ 130 കി​ലോ മീ​റ്റ​ർ വേ​ഗ​ത ഉ​ണ്ടാ​യാ​ൽ ബി​ജെ​പി​ക്കു വോ​ട്ട് ചെ​യ്യു​മെ​ന്ന് ന​ട​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി വ​ച്ചി​രു​ന്നു.

​സൗ​ഹൃ​ദം ന​ടി​ച്ച ക​ള്ള​ന്മാ​രെ തി​രി​ച്ച​റി​ഞ്ഞ് ആ​രെ​യും ഭ​യ​പ്പെ​ടാ​തെ സ​ത്യം പ​റ​ഞ്ഞ് ആ​ഘോ​ഷി​ക്കു​ക​യാ​ണ് ത​ന്‍റെ രീ​തി​യെ​ന്ന് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി ഹ​രീ​ഷ് പേ​ര​ടി പ​റ​ഞ്ഞു.

നി​ങ്ങ​ൾ സ​ത്യം പ​റ​ഞ്ഞ് കി​ട​ന്ന് ഉ​റ​ങ്ങി​നോ​ക്കു... ന​ല്ല ഉ​റ​ക്ക​വും കി​ട്ടും..​ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​ടെ അ​ള​വ് ന​മ്മ​ളു​മാ​യി സ​മ​ര​സ​പ്പെ​ടു​ക​യും ചെ​യ്യും...​നി​ങ്ങ​ൾ സ​ത്യം പ​റ​യാ​ൻ തു​ട​ങ്ങു​മ്പോ​ൾ ക​ള്ള​ൻ​മാ​രു​ടെ കു​രു പൊ​ട്ടി ഉ​ലി​ക്കു​ക എ​ന്ന​ത് ഒ​രു പ്ര​കൃ​തി നി​യ​മ​മാ​ണ്..​

അ​ത് കാ​ര്യ​മാ​ക്ക​ണ്ട...​സ​ത്യം പ​റ​യു​ന്ന മ​നു​ഷ്യ​നാ​യി ജീ​വി​ക്കു​മ്പോ​ൾ കി​ട്ടു​ന്ന സു​ഖം എ​ല്ലാ അ​ടി​മ​ത്വ​ങ്ങ​ളെ​യും മ​റി​ക​ട​ക്കു​ന്ന സ്വാ​ത​ന്ത്യ​മാ​ണ്...​കൂ​ടെ​യു​ണ്ടാ​വും എ​ന്ന് നി​ങ്ങ​ൾ ക​രു​തി​യ ,നി​ങ്ങ​ളോ​ട് സൗ​ഹൃ​ദം ന​ടി​ച്ച ക​ള്ള​ൻ​മാ​രെ തി​രി​ച്ച​റി​ഞ്ഞ്..​ആ​രെ​യും ഭ​യ​പ്പെ​ടാ​തെ ജീ​വി​തം സ​ത്യം പ​റ​ഞ്ഞ് ആ​ഘോ​ഷി​ക്കു​ക... സ​ത്യ​മേ​വ ജ​യ​തേ.
ഹ​രീ​ഷ് പേ​ര​ടി കു​റി​ച്ചു.



വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​നെ പി​ന്തു​ണ​ച്ച് ഹ​രീ​ഷ് എ​ഴു​തി​യ കു​റി​പ്പ് ചു​വ​ടെ ചേ​ർ​ക്കു​ന്നു.

എ​നി​ക്ക് 53 വ​യ​സ്സു​ക​ഴി​ഞ്ഞു...​ഒ​രു കോ​ൺ​ഗ്ര​സ് കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ഞാ​ൻ വോ​ട്ട​വ​കാ​ശം കി​ട്ടി​യ​തു മു​ത​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നാ​ണ് വോ​ട്ട് ചെ​യ്ത​ത്..​പ​ക്ഷേ ഈ ​വാ​ർ​ത്ത​യി​ലെ വേ​ഗ​ത എ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ന്ദേ​ഭാ​ര​ത് തീ​വ​ണ്ടി​ക്ക് സ​മ്മാ​നി​ക്കാ​ൻ സാ​ധി​ച്ചാ​ൽ ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ രാ​ഷ്ട്രി​യ​ത്തെ മാ​റ്റി വെ​ച്ച് ഞാ​ൻ ബി​ജെ​പി​യു​ടെ താ​മ​ര ചി​ഹ്‌​ന​ത്തി​ൽ വോ​ട്ട് ചെ​യ്യും...

ഇ​ല്ലെ​ങ്കി​ൽ ബി​ജെ​പി​ക്കെ​തി​രെ വി​ര​ൽ ചൂ​ണ്ടു​ക​യും ചെ​യ്യും...​കാ​ര​ണം ഭ​ര​ണ​ത്തി​ന്‍റെ നി​റം എ​ന്താ​യാ​ലും എ​നി​ക്കും എ​ന്‍റെ നാ​ടി​നും അ​ഴി​മ​തി​യി​ല്ലാ​ത്ത വേ​ഗ​ത വേ​ണം...​ഇ​നി​യും എ​ന്‍റെ വോ​ട്ട് ന​ശി​പ്പി​ക്കാ​ൻ വ​യ്യാ..