+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ന്നെ കാ​ണാ​നാ​യി ഇ​നി​യും കാ​ത്തി​രി​ക്കാ​ൻ വ​യ്യ; അ​മ്മ​യാ​കാ​നൊ​രു​ങ്ങി ന​ടി ഇ​ല്യാ​ന

അ​മ്മ​യാ​കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന വാ​ർ​ത്ത പ​ങ്കു​വ​ച്ച് ന​ടി ഇ​ല്യാ​ന ഡി​ക്രൂ​സ്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ന​ടി ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. എ​ന്‍റെ കു​ഞ്ഞ് ഡാ​ർ​ലിം​
നി​ന്നെ കാ​ണാ​നാ​യി ഇ​നി​യും കാ​ത്തി​രി​ക്കാ​ൻ വ​യ്യ; അ​മ്മ​യാ​കാ​നൊ​രു​ങ്ങി ന​ടി ഇ​ല്യാ​ന

അ​മ്മ​യാ​കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന വാ​ർ​ത്ത പ​ങ്കു​വ​ച്ച് ന​ടി ഇ​ല്യാ​ന ഡി​ക്രൂ​സ്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ന​ടി ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. എ​ന്‍റെ കു​ഞ്ഞ് ഡാ​ർ​ലിം​ഗ് ഉ​ട​ൻ വ​രു​ന്നു, കാ​ത്തി​രി​ക്കാ​ൻ വ​യ്യ എ​ന്നാ​ണ് കു​ഞ്ഞു​ടു​പ്പി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച് താ​രം കു​റി​ച്ച​ത്.

സാ​ഹ​സി​ക​ത​യ്ക്കു തു​ട​ക്ക​മാ​വു​ക​യാ​ണെ​ന്ന് എ​ഴു​തി​യ വ​സ്ത്ര​ത്തി​ന്‍റെ ചി​ത്ര​വും മ​മ്മ എ​ന്നെ​ഴു​തി​യ ലോ​ക്ക​റ്റി​ന്‍റെ​യും ചി​ത്ര​വും താ​രം പ​ങ്കു​വ​ച്ചു.



സൂ​പ്പ​ര്‍ ഹി​റ്റ് തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളാ​യ പോ​ക്കി​രി, ജ​ല്‍​സ, കി​ക്ക് തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ഒ​രു​കാ​ല​ത്ത് തെ​ന്നി​ന്ത്യ​യി​ലെ താ​ര​റാ​ണി​യാ​യി​രു​ന്ന ന​ടി​യാ​ണ് ഇ​ല്യാ​ന. അ​നു​രാ​ഗ് ബ​സു സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്രം ബ​ര്‍​ഫി​യി​ലൂ​ടെ ബോ​ളി​വു​ഡി​ലും അ​ര​ങ്ങേ​റ്റം ന​ട​ത്തി.

ബാ​ദ്ഷാ​വോ, റെ​യ്ഡ്, ഹാ​പ്പി എ​ൻ​ഡി​ങ് തു​ട​ങ്ങി​യ ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബോ​ളി​വു​ഡി​ലും ശ്ര​ദ്ധേ​യാ​യി. 2021 ൽ ​റി​ലീ​സ് ചെ​യ്ത ദ് ​ബി​ഗ് ബു​ള്ളി​ലാ​ണ് അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

കു​ഞ്ഞി​ന്‍റെ അ​ച്ഛ​നാ​രെ​ന്നു​ള്ള​ത് ഇ​ല്ല്യാ​ന വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നേ​ര​ത്തെ ഇ​ല്യാ​ന ഓ​സ്‌​ട്രേ​ലി​യ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​ൻ​ഡ്രൂ നീ​ബോ​ണു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ 2019ൽ ​അ​വ​ർ വേ​ർ​പി​രി​ഞ്ഞി​രു​ന്നു. ശേ​ഷം ക​ത്രീ​ന കൈ​ഫി​ന്‍റെ സ​ഹോ​ദ​ര​ൻ സെ​ബാ​സ്റ്റ്യ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്ന് വാ​ർ​ത്ത​ക​ൾ പ​ര​ന്നി​രു​ന്നു.