+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലിവർപൂളിൽ അവധിക്കാല ധ്യാനം

ലിവർപൂൾ: ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് ടീൻസ് ഫോർ കിംഗ്ഡം ടീം പതിമൂന്ന് വയസ് മുതലുള്ള കുട്ടികൾക്കായി അവധിക്കാല ധ്യാനം നടത്തുന്നു. ജൂലൈ 31 മുതൽ ഓഗസ്റ്റ് നാലു വരെ ലിവർപൂളിലെ സ്കൂ
ലിവർപൂളിൽ അവധിക്കാല ധ്യാനം
ലിവർപൂൾ: ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് ടീൻസ് ഫോർ കിംഗ്ഡം ടീം പതിമൂന്ന് വയസ് മുതലുള്ള കുട്ടികൾക്കായി അവധിക്കാല ധ്യാനം നടത്തുന്നു. ജൂലൈ 31 മുതൽ ഓഗസ്റ്റ് നാലു വരെ ലിവർപൂളിലെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷനിലാണ് ധ്യാനം.

യേശുവിനെ ഏക രക്ഷകനായി ഹൃദയത്തിൽ സ്വീകരിക്കുകവഴി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ദൈവമക്കളായിത്തീരാം എന്ന് പരിചയപ്പെടുത്തുന്ന, യൂറോപ്പിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമായി നവസുവിശേഷവത്കരണരംഗത്ത് ശക്തമായ ദൈവികാനുഭവവേദിയായി മാറിക്കൊണ്ട് ആയിരക്കണക്കിന് കുട്ടികളിൽ പരിശുദ്ധാത്മ കൃപയാൽ ദൈവാശ്രയബോധം വളർത്തി മുന്നേറുന്ന സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ എന്ന അനുഗ്രഹീത ശുശ്രൂഷയിലേക്കു www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം.

വിലാസം: CROSBY HALL EDUCATIONAL TRUST, LITTLE ACRE
LIVERPOOL L31 , ENGLAND.

വിവരങ്ങൾക്ക്: തോമസ് ജോസഫ് 07877508926, മേരി ജോർജ് 07453276896.

റിപ്പോർട്ട്: ബാബു ജോസഫ്