+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

4460 മീറ്റർ ഉയരത്തിൽ പിയാനോ വാദനനം; ഇറ്റലിക്കാരിക്ക് ലോക റെക്കോഡ്

റോം: ഏറ്റവും കൂടിയ ഉയരത്തിൽ പിയാനോ വായിച്ചതിന്‍റെ ലോക റെക്കോഡ് ഇറ്റാലിയൻ സംഗീതജ്ഞ എലിസ ടോമെല്ലിനി സ്വന്തമാക്കി. പർവതാരോഹക കൂടിയായ എലിസ ആൽപ്സ് പർവതത്തിൽ 4460 മീറ്റർ ഉയരത്തിൽ വച്ചാണ് പിയാനോ വായിച
4460 മീറ്റർ ഉയരത്തിൽ പിയാനോ വാദനനം; ഇറ്റലിക്കാരിക്ക് ലോക റെക്കോഡ്
റോം: ഏറ്റവും കൂടിയ ഉയരത്തിൽ പിയാനോ വായിച്ചതിന്‍റെ ലോക റെക്കോഡ് ഇറ്റാലിയൻ സംഗീതജ്ഞ എലിസ ടോമെല്ലിനി സ്വന്തമാക്കി. പർവതാരോഹക കൂടിയായ എലിസ ആൽപ്സ് പർവതത്തിൽ 4460 മീറ്റർ ഉയരത്തിൽ വച്ചാണ് പിയാനോ വായിച്ചത്.

എലിസ പർവതത്തിലേക്ക് നടന്നു കയറുകയായിരുന്നു. ഗ്രാൻഡ് പിയാനോ ഹെലികോപ്റ്ററിൽ എത്തിച്ചു കൊടുത്തു. മല കയറ്റവും പിയാനോ വാദനവും തന്‍റെ രണ്ടു ജീവിതങ്ങളാണെന്നും, അതു രണ്ടും സമന്വയിപ്പിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നതെന്നും റെക്കോഡ് നേട്ടത്തിനു ശേഷം എലിസയുടെ പ്രതികരണം.

മലകയറ്റത്തിനായി പലപ്പോഴും സംഗീത ജീവിതം മാറ്റിവയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. പർവതങ്ങളെയും സംഗീതത്തെയും ജനഹൃദയങ്ങളിലെത്തിക്കണമെന്നാണ് ആഗ്രഹം. അത്തരത്തിലൊരു ഉദ്യമമാണിതെന്നും അവർ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ